Image

ഒ ഐ സി സി (യു കെ) - യുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 ന് ഇപ്സ്വിച്ചിൽ; നിറം പകരാൻ ചെണ്ടമേളവും കലാവിരുന്നുകളും

റോമി കുര്യാക്കോസ് Published on 11 September, 2024
ഒ ഐ സി സി (യു കെ) - യുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 ന് ഇപ്സ്വിച്ചിൽ; നിറം പകരാൻ ചെണ്ടമേളവും കലാവിരുന്നുകളും

ഇപ്സ്വിച്ച്: ഒ ഐ സി സി (യു കെ) നാഷണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ  14 - ന് ഇപ്സ്വിച്ചിൽ വച്ചു സംഘടിപ്പിക്കും. സെന്റ്. മേരീ മഗ്ദേലീൻ കാത്തലിക് ചർച്ച ഹാളാണ് പരിപാടിക്കായി ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ ആരംഭിക്കുന്ന ആഘോഷപരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ഒ ഐ സി സി നാഷണൽ / റീജിയൻ നേതാക്കന്മാരും സാംസ്കാരിക പ്രവർത്തകരും യു കെയിലെ വിവിധ ഇടങ്ങളിൽ നിന്നുമുള്ള പ്രവർത്തകരും ആഘോഷ പരിപാടികളുടെ ഭാഗമാകും.

ഒ ഐ സി സി (യു കെ) - യുടെ നവ നാഷണൽ കമ്മിറ്റിയും ഇപ്സ്വിച് റീജിയൻ കമ്മിറ്റിയും നിലവിൽ വന്ന ശേഷം സംഘടിപ്പിക്കുന്ന പ്രഥമ ആഘോഷ പരിപാടി എന്ന നിലയിൽ, അതിവിപുലമായ ആഘോഷങ്ങളാണ്  ഒരുക്കിയിരിക്കുന്നതെന്നു പരിപാടികളുടെ സംഘാടകരായ ഒ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 

രാവിലെ 11 മണിക്ക് ആരംഭം കുറിക്കുന്ന ഓണാഘോഷങ്ങൾക്ക് മിഴിവ് പകരാൻ 'മാവേലി എഴുന്നുള്ളത്ത്', ചെണ്ടമേളം, വിവിധ കലാവിരുന്നുകൾ, കുട്ടികൾക്കായുള്ള മത്സരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയുട്ടുണ്ട്. ഇപ്സ്വിച് കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നു ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ് ആഘോഷത്തിലെ മറ്റൊരു ആകർഷണം. ഒ ഐ സി സി (യു കെ) നേതാക്കന്മായായ ജി ജയരാജ്‌, വിഷ്ണു പ്രതാപ് എന്നിവരാണ് പ്രോഗ്രാം കോർഡിനേറ്റർമാർ. 

യു കെയിലെ മുഴുവൻ പ്രവാസി മലയാളികളെയും കുടുംബസമേതം ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഒ ഐ സി സി (യു കെ) ഇപ്സ്വിച് റീജിയൻ പ്രസിഡന്റ്‌ ബാബു മാങ്കുഴിയിൽ, വൈസ് പ്രസിഡന്റുമാരായ നിഷ ജനീഷ്, ജിജോ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ് എന്നിവർ പറഞ്ഞു. 

കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്‌സുമായി ബന്ധപ്പെടാം: 

ജി ജയരാജ്‌: 07404604305

വിഷ്ണു പ്രതാപ്: 07365242255

വേദിയുടെ വിലാസം:

Saint. Mary Magdelen Catholic Church Hall

468, Norwich Rd 

Ipswich IP1 6JS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക