വാഷിങ്ടൺ ഡി സി: ഫൊക്കാനാ പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സന്ദർശിച്ചു. ഫൊക്കാനാ കേരള കൺ വെൻഷനിലേക്ക് ക്ഷണിക്കുകയും ചെയ്തു.
മറ്റു തടസ്സങ്ങളില്ലെങ്കിൽ, പങ്കെടുക്കുന്നത് പരിഗണിക്കാം എന്നു രാഹുൽ അറിയിച്ചു. തുടർകാര്യങ്ങൾക്ക് രാഹുലിൻ്റെ സെക്രട്ടറിയി ബന്ധപ്പെടാൻ രാഹുൽ നിർദേശിച്ചതായും സജിമോൻ ആൻ്റണി പറഞ്ഞു.
സെപ്റ്റംബർ 9 ന്, വെർജീനിയാ ഹയറ്റ് റീജൻസി ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫൊക്കാനാ വൈസ് പ്രസിഡൻ്റ് വിപിൻ രാജും, ലീല മാരേട്ടും ഒപ്പമുണ്ടായിരുന്നു. 2025 ആഗസ്റ്റ് ആദ്യ ആഴ്ച്ചയിലാണ് ഫൊക്കാനാ കേരളാ കൺ വെൻഷൻ നടത്തുവാൻ ലക്ഷ്യമിടുന്നത്.
കേരളാ കൺവെൻഷനിൽ അമേരിക്കയിലും കാനഡയിലും നിന്നുമായി 200 ഓളം കുടുംബങ്ങൾ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ വിപുലമായ സംമ്മളനം ആണ് പ്ലാൻ ചെയ്യുന്നത് .