Image

ഗീതാഞ്ജലി - ഗീതം 14, 15 (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Published on 21 September, 2024
ഗീതാഞ്ജലി - ഗീതം 14, 15  (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

Geetham 14


My desires are many and my cry is pitiful, but ever didst thou save me by hardrefusals; and this strong mercy has been wrought into my life through andthrough.

Day by day thou art making me worthy of the simple, great gifts that thou gavest to me unasked – this sky and the light , this body and the life and the mind
– saving me perils of overmuch desire.

There are times when I languidly linger and times when I awaken and hurry in search of my goal; but cruelly thou hidest thyself from before me.

Day by day thou art making me worthy of thy full acceptance by refusing me ever and anon, saving me from perils of weak, uncertain desire.

ഗീതം 14

പണിപ്പെടുന്നനേക മോഹമാര്‍ന്നിടുന്നതിന്നു ഞാന്‍
തുണയ്ക്കയില്ലയോ മദീയ മോഹദാഹമാറ്റുവാന്‍?
അണച്ചു കാത്തിടുന്നിതെന്നെ നിത്യവും തവാന്തികേ
അണഞ്ഞിടാത്ത ദിവ്യമാം കൃപാപ്രദീപ ദീപ്തിയാല്‍

വിഹായസും, പ്രകാശവും, മദീയദേഹി ദേഹവും
ഇഹത്തിലേഴയാമെനിക്കു ദാനമായി നല്‍കിയീ
മഹാപ്രദാന യോഗ്യനാക്കിടുന്നതിന്നു നിത്യവും
അഹോ, ദുരാഗ്രഹാദി വന്‍വിപത്തിലെന്നെയാഴ്ത്തിടാ !

അനന്തശാന്തി ലക്ഷ്യമാക്കി ഞാന്‍ ചരിച്ചിടുമ്പൊഴും
സനാതനന്റെ പാതവിട്ടകന്നു പോയിടുമ്പൊഴും
എനിക്കു മുന്നിലെത്തിടാതകന്നു മാറിടുന്നത
ങ്ങനല്‍പമാം കൃപാവിലാസമെന്നറിഞ്ഞിടുന്നു ഞാന്‍.

അപൂര്‍ണ്ണമായഭീഷ്ടമാം വിപത്തിലെന്നെയാഴ്ത്തിടാ
തനുക്രമം സുരക്ഷിതത്വമോടെ കാത്തിടുന്നതും
അപക്വപാത്രമായൊരെന്റെ സന്നിധാനസംഗമം
അനുക്തമാക്കിയെന്നെയേറ്റിടാനതെന്നു നിശ്ചയം.

Geetham 15

I am here to sing thee songs. In this hall of thine I have a corner seat. In thy world I have no work to do; my useless life can only break out in tunes
without a purpose.

When thy hour strikes for thy silent worship at dark temple of midnight, command me my master, to stand before thee to sing.

When in the morning air the golden harp is tuned, honor me, commanding my presence.

ഗീതം 15

മഹത്ഗുരോ! എനിക്കു നീ കനിഞ്ഞു തന്നിടേണമേ
മഹാപ്രപഞ്ചമെന്ന നിന്‍ സദസ്സിലല്‍പമാം സ്ഥലം
മഹാശയന്നുവേണ്‍ടി ഗാനമാലപിക്കയെന്നതാം
മഹത്തരം ക്രിയയ്ക്കുുവേണ്‍ടി മാത്രമിന്നിരിപ്പു ഞാന്‍.

എനിക്കു മറ്റു ചിന്തയൊന്നുമില്ലയീജഗത്തിലെന്‍
മനം മുരണ്‍ടിടുന്നു ദിവ്യ ചിന്തയൊന്നിലാണ്‍ടതാല്‍
ദിനാന്ത ശാന്തരാത്രിയില്‍ നിശബ്ദമീ ഗൃഹാന്തരേ
അനുഗ്രഹിക്കയെന്നെ ദിവ്യ സന്നിധാനമാര്‍ന്നിടാന്‍.

എനിക്കു നീയൊരാജ്ഞ നല്‍കിയാലുമെന്‍ ഗുരോ ഭവാന്‍
മനോജ്ഞമായ ഗാനമൊന്നു വീണചേര്‍ത്തു പാടുവാന്‍
നിനക്കു വീണ മീട്ടിടേണ്‍ടതാം പ്രഭാത ദീപ്തിയില്‍
എനിക്കകന്നു പോയിടേണ്‍ടതൊന്നുമേകിടല്ലെ നീ !

മഹത്ഗുരു = ഈശ്വരന്‍ മഹാശയന്‍= ഈശ്വരന്‍ ദിനാന്തം= സന്ധ്യാസമയം

 Read More: https://emalayalee.com/writer/22

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക