ജര്‍മ്മനി: ജര്‍മ്മനിയിലെ സ്റ്റുട്ട്ഗാര്‍ട്ടില്‍ മലയാളി കമ്മ്യൂണിറ്റി (എം സി എസ്) - യുടെ ആഭിമുഖ്യത്തില്‍ മലയാളം ക്ലാസിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് നടന്ന പ്രവേശനോത്സവത്തില്‍ കുട്ടികളും മാതാപിതാക്കളും അടക്കം ഇരുപതിലധികം പേര് പങ്കെടുത്തു.
അധ്യാപികമാരായ ആതിര രമേശന്, ഷാലു ഫ്രാന്‍സിസ്, സാജന മേരി സ്റ്റാന്‍ലി എന്നിവര്‍ മധുരം വിതരണം ചെയ്തു കുട്ടികളെ സ്വീകരിച്ചു. ഓണ്‍ലൈനായും ഓഫ് ലൈനായും ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും വരു ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ മലയാളം ക്ലാസുകളിലേക്ക് എത്തിചേരുമെന്നും എം സി എസ് പ്രസിഡന്റ് രതീഷ് പനമ്പിള്ളി അറിയിച്ചു. ഭാരവാഹികളായ ഫൈസല്‍ റാഫി, നിര്‍മ്മല്‍ തൈവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.