Image

WMF നാഷണല്‍ ഫെസ്റ്റ് 'കേരളീയം 2024' സെപ്റ്റംബര്‍ 29 ന്; ആഘോഷങ്ങള്‍ക്ക് ഫ്‌ലോറെന്‍സില്‍ വിപുലമായ വേദി ഒരുങ്ങി

റോമി കുര്യാക്കോസ് Published on 25 September, 2024
WMF നാഷണല്‍ ഫെസ്റ്റ് 'കേരളീയം 2024' സെപ്റ്റംബര്‍ 29 ന്; ആഘോഷങ്ങള്‍ക്ക് ഫ്‌ലോറെന്‍സില്‍ വിപുലമായ വേദി ഒരുങ്ങി

ഫ്‌ലോറന്‍സ്: WMF നാഷണല്‍ ഫെസ്റ്റ് 'കേരളീയം 2024' സെപ്റ്റംബര്‍ 29 ന് ഫ്‌ലോറെന്‍സില്‍ സംഘടിപ്പിക്കും. WMF ഇറ്റലിയുടെ ഫ്‌ലോറെന്‍സ്, പിസ, റോം, സിസിലിയ, പാദുവ എന്നീ യൂണിറ്റുകള്‍ ഒന്നടക്കം ഒത്തുചേരുന്ന കൂട്ടായിമ രാവിലെ 10 മണിക്ക് ആരംഭിക്കും.

സ്‌കാന്‍ഡിച്ചി മേയര്‍ ക്ലോഡിയ സെറേനി, ഡെപ്യൂട്ടി മേയര്‍ യുന കാഷി സാദെ എന്നിവര്‍ വിശിഷ്ടാതിഥികളാകുന്ന ചടങ്ങില്‍ WMF ഗ്ലോബല്‍ -  യൂറോപ്യന്‍ - ദേശീയ പ്രതിനിധികള്‍ പങ്കെടുക്കും.

ദക്ഷിണേന്ത്യയുടെ നിറങ്ങളും പാരമ്പര്യങ്ങളും ഇഴചേര്‍ത്തിരിക്കുന്ന ആഘോഷ പരിപാടിയില്‍ പരമ്പരാഗത നൃത്തങ്ങള്‍, വസ്ത്രങ്ങള്‍, വര്‍ണ്ണാഭമായ അലങ്കാരങ്ങള്‍, ഓണാഘോഷ ഉത്സവമേളം, വിവിധ കായിക ഇനങ്ങള്‍, വടംവലി, കുട്ടികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍ തുടങ്ങിയ ഒരുക്കിയിട്ടുണ്ട്. ഒരു മണിക്ക് വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം വിവിധ കലാകായിക മത്സരങ്ങള്‍ നടക്കുമെന്നും പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.

വേദിയുടെ വിലാസം:

Auditorium Centro Rogers Piazzale della Resistenza 
2/C, 50018 Scandicci
Florence Italy
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക