Image

ഊര്‍മിള മടോണ്ഡ്കറും മൊഹ്സിനും വേര്‍പിരിയുന്നു

Published on 25 September, 2024
ഊര്‍മിള മടോണ്ഡ്കറും മൊഹ്സിനും വേര്‍പിരിയുന്നു

ബോളിവുഡ‍് നടി ഊർമിള മതോണ്ഡ്കറും ഭർത്താവ് മൊഹ്സിൻ അക്തർ മിറും വേർപിരിയുന്നതായി അഭ്യൂഹം. നാലു മാസം മുൻപ് നടി ഡിവോഴ്സ് ഫയല്‍ ചെയ്തുവെന്നാണ് സൂചന.

ഇതിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍ ഔദ്യോഗിക പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എട്ടുവർഷത്തെ ദാമ്ബത്യമാണ് പരസ്പര സമ്മതത്തോടെയല്ലാത്ത വിവാഹമോചനത്തിലെത്തുന്നത്.

2014ല്‍ മനീഷ് മല്‍ഹോത്രയുടെ ബന്ധുവിന്റെ വിവാഹത്തിലാണ് ഇരുവരും കണ്ടുമുട്ടിയത്. രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം ഇവർ വിവാഹിതരായി. ഇൻസ്റ്റഗ്രാമില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പങ്കിടുന്നത് വളരെ ചുരുക്കമായിരുന്നു. എന്നാല്‍ മൂന്ന് വളർത്തുനായ്‌ക്കള്‍ക്കൊപ്പം ഇരുവരം ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

എന്നാല്‍ ഒന്നരവർഷമായി ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളൊന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നില്ല. വ്യത്യസ്ത മതവിഭാഗവും പ്രായവ്യത്യാസവും ഇവരുടെ വിവാഹത്തെ ചർച്ചയാക്കിയിരുന്നു. ഊർമിളയെക്കാള്‍ പത്തുവയസ് കുറവാണ് 40 കാരനായ മൊഹ്സിന്. തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഊർമിള അഭിനയിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക