Image

'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്ന് സ്തുതി'; 'ബോഗയ്ന്‍വില്ല'യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി

Published on 26 September, 2024
'ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്ന് സ്തുതി'; 'ബോഗയ്ന്‍വില്ല'യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി

ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്ന്‍വില്ല'യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി.

‘സ്തുതി’ എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാന രംഗത്തില്‍ സുഷിന്‍ ശ്യാമും ഒപ്പം കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയുമാണുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ്‌സ്‌ക്രീനിലേയ്ക്ക് തിരിച്ചെത്തുന്ന നടി ജ്യോതിര്‍മയിയുടെ വ്യത്യസ്തമായ ലുക്കും നൃത്തവുമാണ് പാട്ടിലെ ഹൈലൈറ്റ്. അമല്‍ നീരദിന്റെ ജീവിതപങ്കാളി കൂടിയായ ജ്യോതിര്‍മയി ഏകദേശം ഒരു ദശാബ്ദത്തിന് ശേഷമാണ് സിനിമയില്‍ തിരിച്ചെത്തുന്നത്.

‘ഭൂലോകം സൃഷ്ടിച്ച കര്‍ത്താവിന്ന് സ്തുതി’ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ കുറച്ച്‌ ചിത്രങ്ങളായി തുടര്‍ച്ചയായി ഹിറ്റുകളടിക്കുന്ന സുഷിന്‍ മ്യൂസിക്കിന്റെ ജൈത്രയാത്രയുടെ തുടര്‍ച്ചയാകുമെന്ന് ഇതിനോടം തന്നെ വ്യക്തം. സൂപ്പര്‍ ഹിറ്റായ ‘ഭീഷ്മപര്‍വ്വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമായ ‘ബോഗയ്ന്‍വില്ല’ പ്രേക്ഷകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക