ന്യൂഡൽഹി, സെപ്തംബർ 27:1994-ൽ ലോകസുന്ദരിയായി കിരീടമണിഞ്ഞു ആഗോളതലത്തില്‍ തിളങ്ങിയ നിത്യസുന്ദരി ഐശ്വര്യ റായ്, പതിവ് പോലെ എന്നും രാജകീയമായാണ് പ്രത്യക്ഷപ്പെടുന്നത് . സൂപ്പർസ്റ്റാറിനെ സംബന്ധിച്ചിടത്തോളം, ഫാഷന്‍ യഥാർത്ഥവും സുഖകരവും അനായാസവുമാണ്.
അടുത്തയിടെ പാരീസ് ഫാഷൻ വീക്കില്‍ പങ്കെടുത്തു റെഡ് കാര്‍പ്പെറ്റില്‍ നടന്നു ലോകത്തെ നിശ്ചലമാക്കിയ ഐശ്വര്യറായി ഫാഷനെ താന്‍ എങ്ങനെ നിർവചിക്കുന്നു എന്ന് വിശദീകരിച്ചു . " അനായാസത , അത് വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു, അനായാസവും , സുഖകരവും യാഥാർത്ഥ്യവുമാകണം അത് .."
വെറുമൊരു സ്റ്റൈൽ ഐക്കൺ മാത്രമല്ല, ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ താരങ്ങളിൽ ഒരാള്‍ കൂടിയാണ് ഐശ്വര്യ റായി .അവര്‍ക്ക് , "ഫാഷൻ കലയാണ്."
കാലം തൻ്റെ ഫാഷൻ സെൻസിനെ എങ്ങനെ ബാധിച്ചു എന്ന ചോദ്യത്തിന്, ലാ ഓറിയൽ പാരീസിൻ്റെ ഗ്ലോബൽ ബ്രാൻഡ് അംബാസഡര്‍ ആയ ഐശ്വര്യ റായി പറഞ്ഞു, "ഞാൻ ഫാഷനെ ഒരു കലയായി കാണുന്നു, അത് ആസ്വദിക്കാനുള്ള കലയാണെന്ന് ഞാൻ കരുതുന്നു. എല്ലാത്തരം പ്രതികരണങ്ങളും ഉണർത്തുന്ന കല .അത് അങ്ങനെയായിരിക്കണം .ഡിസൈനര്‍മാര്‍ ആണ് അവിടെ പ്രധാനം .. ഞാൻ ജോലി ചെയ്തിട്ടുള്ളവരിൽ ഭൂരിഭാഗവും സുഹൃത്തുക്കളാണ്,
"ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാൾ" എന്ന് ടാഗ് ചെയ്യപ്പെട്ട ഐശ്വര്യ റായി , "ഡിസൈ”നർമാർക്ക് അവരുടെ സർഗ്ഗാത്മകത ആസ്വദിക്കാനുള്ള" അവസരമായി ഫാഷനെ കാണുന്നു , എന്നാൽ അത് "സുഖപ്രദമായിരിക്കണം "എന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട് ..
" എൻ്റെ ഫാഷനിൽ ചിലപ്പോഴൊക്കെ എന്നെക്കുറിച്ചുള്ള ശക്തമായ ബോധമുണ്ട്... പിന്നെ ചിലപ്പോൾ അത് അവരുടെ സർഗ്ഗാത്മകതയുടെ പൂർണ്ണമായ പറക്കലായിരിക്കും. ഞാൻ ഒഴുക്കിനൊപ്പം പോകുന്നു."
50 കാരിയായ താരം രണ്ട് പതിറ്റാണ്ടിലേറെയായി ഒരു ബ്യൂട്ടി ബ്രാൻഡുമായി ബന്ധപ്പെട്ടിരിക്കുന്നു, അതിനെ "ഊഷ്മളവും അത്ഭുതകരവും" ആയ ബന്ധമാണെന്നു അവര്‍ വിശേഷിപ്പിച്ചു.
ലാ ഓറിയൽ പാരീസിൻ്റെ ആപ്തവാക്യം സ്വാഭാവികവും യഥാര്‍ത്ഥവും എന്നാണു . ആ വികാരം തനിക്ക് സ്വാഭാവികമായും യോജിച്ചതാണെന്നും അവർ പറഞ്ഞു.
സ്ത്രീകളുടെ ശാക്തീകരണവും അവരുടെ ശക്തമായ വിശ്വാസങ്ങളും താൻ മാനിക്കുന്നുവെന്ന് അവർ ഊന്നിപ്പറഞ്ഞു.
കൈലി ജെന്നർ, ഇവാ ലോംഗോറിയ തുടങ്ങിയ ആഗോള വമ്പന്‍മാരുടെ ഒപ്പം നില്‍ക്കുന്ന നടി, അത് "യഥാർത്ഥമായിരിക്കട്ടെ " എന്ന ബോധം താനും പങ്കിടുന്നു എന്ന് പറഞ്ഞു .