Image

ഹാരി പോട്ടറിലെ പ്രൊഫസര്‍- ഓസ്കര്‍ ജേതാവ് നടി മാഗി സ്മിത്ത് വിടവാങ്ങി

Published on 27 September, 2024
ഹാരി പോട്ടറിലെ പ്രൊഫസര്‍- ഓസ്കര്‍ ജേതാവ് നടി മാഗി സ്മിത്ത്   വിടവാങ്ങി

ലണ്ടൻ: പ്രശസ്ത നടിയും ഓസ്കർ ജേതാവുമായ മാഗി സ്മിത്ത് (89) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ലണ്ടനിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നടി. മാഗി സ്മിത്തിന്‍റെ മക്കളായ ക്രിസ് ലാർക്കിനും ടോബി സ്റ്റീഫൻസുമാണ് നടി മരിച്ച വിവരം പ്രസ്താവനയിലൂടെ പുറം ലോകത്തെ അറിയിച്ചത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഹാരി പോട്ടർ സീരിസിലെ പ്രൊഫസർ മിനർവ മക്ഗൊനാഗല്‍ എന്ന റോളിലൂടെയാണ് നടി ലോകമെമ്ബാടും ശ്രദ്ധിക്കപ്പെട്ടത്. 2001 മുതല്‍ 2011 വരെ പുറത്തിറങ്ങിയ എല്ലാ ഹാരി പോട്ടർ സീരീസുകളിലും അവർ അഭിനയിച്ചിരുന്നു. ബ്രിട്ടീഷ് ചരിത്ര ടെലിവിഷൻ പരമ്ബരയായ 'ഡൗണ്ടണ്‍ ആബി'യിലെ ഡോവേജർ കൗണ്ടസ് ഓഫ് ഗ്രാന്ഥം എന്ന കഥാപാത്രവും ശ്രദ്ധേയമായി.

ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തില്‍ രണ്ട് ഓസ്കർ അവാർഡും നാല് എമ്മി അവാർഡുകളുമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും സ്മിത്തിനെ തേടിയെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക