Image

ഫൊക്കാനയുടെ ഓണസമ്മാനമായി ഹെൽത്ത് കാർഡ് നിലവിൽ വന്നു

ശ്രീകുമാർ ഉണ്ണിത്താൻ Published on 01 October, 2024
ഫൊക്കാനയുടെ ഓണസമ്മാനമായി  ഹെൽത്ത് കാർഡ്  നിലവിൽ വന്നു

ന്യൂ യോർക്ക് : ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായി ഫൊക്കാന ഹെൽത്ത് കാർഡ് വീണ്ടും നിലവിൽ വന്നു. ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധു മിത്രാധികൾക്കും പ്രയോജനകരമായ  ഒട്ടേറെ ഇളവുകൾ ഉൾക്കൊള്ളിച്ചിട്ടുകൊണ്ട്  ഹെൽത്ത് കാർഡു  കരാറുകൾ രാജഗിരി ഹോസ്പിറ്റൽ  പുതുക്കുകയും പാല  മെഡ്‌സിറ്റി ,തിരുവല്ല  ബിലീവേഴ്‌സ് ഹോസ്പിറ്റൽ  എന്നിവയുമായി ഫൈനൽ സ്റ്റേജിലുള്ള ചർച്ചകളും നടക്കുന്നു', കൂടാതെ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളുമായും  ചർച്ചകളും നടക്കുണ്ട്. മുന്ന് മാസത്തിനുള്ളിൽ കേരളത്തിലെ പ്രമുഖ ആശുപത്രികളും ഈ ഹെൽത്ത് കാർഡിൽ അംഗങ്ങൾ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ ഇൻഷൂറൻസ് പരിരക്ഷയുടെ പരിധിയിൽ വരാത്ത ഡെന്റൽ,കോസ്മറ്റിക്ക് ചികിത്സകൾ തുടങ്ങിയവ അമേരിക്കൻ മലയാളികൾക്ക് പ്രത്യേക പരിഗണന നൽകി സേവനം നൽകാൻ ഫൊക്കാന ഹെൽത്ത് കാർഡ് ഉപയോഗപ്പെടും. നിങ്ങളുടെ നാട്ടിലെ പ്രായമായ മാതാപിതാക്കളും ബന്ധു ജനങ്ങളും മെഡിക്കൽ കാർഡ് വഴി  പ്രേത്യക ചികിത്സ ഏർപ്പാട് ചെയ്യാനും ഓൺലൈൻ വഴി അപ്പോയ്ന്റ്മെന്റ് എടുക്കുവാനും ഡോക്ടറെ കാണുവാനും ഉള്ള സംവിധാനവും ഹെൽത്ത് കാർഡ് വഴി ലഭിക്കുന്ന ഒന്നുകുടിയാണ്. ഹെൽത്ത് ചെക്ക് അപ്പ് ഈ  പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്അന്തരാഷ്ട്ര നിലവാരമുള്ള  ആശുപത്രികളെ മാത്രമേ ഈ  സ്കീമിന്റെ ഭാഗമായി ഉൾപ്പെടുത്തുകയുള്ളു.

കേരളത്തിലെ ആരോഗ്യമേഖലയിൽ ചുരുങ്ങിയ കാലംകൊണ്ട്  നിരവധി മാറ്റങ്ങൾ ആണ്  വന്നുകൊണ്ടിരിക്കുന്നത് .  2020 മുതൽ 2022 വരെ ജോർജി വർഗീസ് പ്രസിഡന്റ് ആയിരുന്ന സമയത്തു   ഫൊക്കാന ഹെൽത്ത് കാർഡ് രണ്ടായിരത്തിൽ അധികം ആളുകൾ ഉപയോഗിക്കുകയുണ്ടായി. അന്ന് രാജഗിരി ഹോസ്പിറ്റലുമായി മാത്രമായിരുന്നു അഫ്‌ലിയേഷൻ. പക്ഷേ ഇന്ന് വളരെ അധികം ആശുപത്രികൾ ഇതിന്റെ ഭാഗമാകാൻ ചർച്ചകൾ പുരോഗമിക്കുബോൾ വളരെ അധികം ആളുകൾക്ക് പ്രയോജനം ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.  

ഹെൽത്ത് കാർഡ് ഹോൾഡേഴ്സിന് ഈ ഹോസ്പിറ്റലുകൾ സ്പെഷ്യൽ പ്രിവിലേജ്  ഏർപ്പെടുത്തിയിട്ടുണ്ട് ,അതുപോലെ തന്നെ ഡിസ്‌കൗണ്ട്കളും ഈ  കാർഡ് ഹോൾഡേഴ്സിന് ലഭിക്കുന്നതാണ് എന്ന്  പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി  ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ  ജോയി ചാക്കപ്പൻ ,എക്സി .വൈസ്  പ്രസിഡന്റ്  പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി  മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ  രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ അറിയിച്ചു.
 

Join WhatsApp News
നിരീക്ഷകൻ 2024-10-01 14:36:37
ഫൊക്കാന പഴയ പ്രതാപത്തിലേക്കു മടങ്ങുന്നു. ഫോമാ വെറും നീർക്കുമിളയോ.എപ്പോ വേണമെങ്കിലും പൊട്ടാം.
Oru Hatha Bhagyan 2024-10-01 16:31:54
FOMA-Fokana ആരോഗ്യപരമായ കിടമ മത്സരം നല്ലതാണ്. ഈ ഹെൽത്ത് കാർഡ് കൊണ്ട് വല്ല ഗുണവും ഉണ്ടോ ആർക്കറിയാം. ഞാൻ രാജഗിരി ചെന്നു ഒരു ഗുണവും കിട്ടിയില്ല എന്നു മാത്രമല്ല ഞാൻ അമേരിക്കൻ മലയാളി ആണെന്ന് അറിഞ്ഞതോടെ എന്നിൽ നിന്ന് കൂടുതൽ പണവും ഹോസ്പിറ്റൽ അടിച്ചെടുത്തു. ഹോമിയാണെങ്കിലും പോകാനായി ആണെങ്കിലും നാട്ടിൽ പ്രവാസികളെ കഷ്ടപ്പെടുത്തുന്ന സർക്കാർ സംവിധാനങ്ങൾക്കെതിരായി പോരാടുക. അർത്ഥത്തിൽ ഫോമ ഇപ്പോൾ അല്പം കീഴോട്ടായി. കാരണം FOMA ആൾക്കാർ കൂടുതലായി അമേരിക്കയുടെ മലയാളി Elected officials എടുത്ത് തോളത്തു വെക്കലായി. ഒരു തത്വവും ഇല്ലാതെ പുതിയ പുതിയ കോൺഗ്രസ് പാർട്ടിയുടെ പോഷക സംഘടനകൾ ഉണ്ടാക്കി അതിൻറെ പിറകെയായി. ഞാൻ കഴിഞ്ഞ ദിവസം ഒരു പരിപാടിക്ക് പോയി. അറിയാതെ പോയി മുമ്പിലത്തെ രണ്ടാമത്തെ റോയിൽ ഇരുന്നു. എന്ത് പറയാൻ, ഒരു ഭാരവാഹി വന്നു എന്നോട് തട്ടിക്കയറി എന്നെ ഉന്തി തള്ളി പിറകിൽ കൊണ്ടിരിത്തി, . കാരണം ഭാരവാഹികളും, സിനിമാതാരങ്ങളും, മറ്റു നേതാക്കളും, Elected മലയാളി ഓഫീസറുകളും ഇരിക്കേണ്ട സീറ്റിൽ ഞാൻ പോയിരുന്നത് അവർക്ക് പിടിച്ചില്ല. ഭാരവാഹികൾ ആകപ്പാടെ എന്നെ നാണംകെടുത്തി. എല്ലാവരുടെയും മുമ്പിൽവെച്ചാണ് എന്നെ പിടിച്ചള്ളി പിറകിൽ കൊണ്ടിയത്. മാന്യമായി എന്നോട് ചെവിയിൽ വന്നു പറഞ്ഞാൽ പോരായിരുന്നോ? ഈ വമ്പന്മാർക്ക് വേണ്ടിയുള്ള റിസർവേഷൻ തന്നെ ആദ്യം ഒഴിവാക്കണം. മഹാബലി പറയുന്ന മാതിരി " മനുഷ്യരെല്ലാം ഒന്നുപോലെ" എന്നല്ലേ?
Abraham Thomas 2024-10-01 19:49:01
ithukondu oru gunavum undakan sadhyatha illa. Verum publicity stunt mathram. People like pina_nari could tell his slave Saghakkal.
John Kurian 2024-10-02 15:05:14
കേരള സർക്കാരിന്റെ പ്രവാസി ആരോഗ്യ സുരക്ഷാ പദ്ധതി NORKA വഴി വർഷങ്ങളായി നല്ലരീതിയിൽ നടക്കുന്നുണ്ട്. അതുമായി സഹകരിച്ചുള്ള പദ്ധതിയാണോ ഇത്. പഴയ പോലെ അല്ല കാര്യങ്ങൾ, വെറുതെ വാർത്തകൾ കൊടുത്ത് മീഡിയവകളിൽ ഇടം നേടാൻ കഴിയില്ല. 2018 ൽ പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് 100 വീടുകൾ ഫൊക്കാന പ്രഖ്യാപിച്ചിരുന്നു.
Media Observer 2024-10-02 23:38:38
ഈ പ്രഖ്യാപനങ്ങളൊക്കെ ആർക്കാണ് നടത്താൻ പാടില്ലാത്തത്? ഞാനിന്ന് പ്രഖ്യാപിക്കുകയാണ് ഞാൻ നാട്ടിൽ ആയിരം വീടുകൾ വെച്ചുകൊടുക്കും? ഇത്തരം പ്രഖ്യാപനങ്ങൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്. അത് പാലിച്ചോ എന്ന് ആരും ചെക്ക് ചെയ്യാറില്ല. അഥവാ ചെക്ക് ചെയ്താൽ എന്തെങ്കിലും മുടന്തൻ ന്യായങ്ങൾ പറഞ്ഞ രക്ഷപെടും. ഇന്ന് 100 വീടുകൾ ചെയ്തു കൊടുത്തു പണിതു കൊടുത്തു എന്ന വാർത്ത തന്നെ വന്നു എന്ന് ഇരിക്കട്ടെ,. അത് വാസ്തവത്തിൽ ചെയ്തു കൊടുത്തതാണോ പണി കൊടുത്തതാണോ എന്നും അധികമാരും ചെക്ക് ചെയ്യാറില്ല. അതും ഒരുപക്ഷേ നുണ വാർത്തയാകാം. പിന്നെ ഈ വാർത്തകളും പ്രഖ്യാപനങ്ങളും ഒക്കെ നമ്മളൊക്കെ എഴുതിക്കൊടുക്കുന്നത് അല്ലേ. പിന്നെ മീഡിയ നമ്മുടെ കൈയിൽ ഉണ്ടെങ്കിൽ മീഡിയക്കാർക്ക് അല്പം ചൊക്കിളി തള്ളി കൊടുത്താൽ നുണ സത്യമായും, സത്യം നുണയായും ഒരു പരിധി വരെ പ്രചരിപ്പിക്കാൻ പറ്റും. ഇതെല്ലാം എല്ലാം മീഡിയയും പറ്റി അല്ല കേട്ടോ ഞാൻ പറയുന്നത്. " നാലു ദിനം കൊണ്ടൊരുത്തനെ ദിവ്യനുംപരിശുദ്ധനും ആക്കുന്നതും മീഡിയ അതുപോലെ ചെകുത്താനും ക്രിമിനലും ആക്കുന്നതും മീഡിയ. യുഎസ്നിലെ , Hustan കെ പി ജോർജിനെ മീഡിയയും നാട് നീളെ എന്ത് പൊക്കൽ ആയിരുന്നു, പെട്ടെന്ന് കെ പി ജോർജിന്റെ വില കുത്തനെ ഇടിഞ്ഞു അറസ്റ്റു വാർത്തകളായി. ഇതെല്ലാം ഞാൻ ഒരു ഉദാഹരണത്തിന് പറഞ്ഞു എന്ന് മാത്രം. . അല്ലാതെ ആരെയും പുകഴ്ത്താനോ ഇകഴ്ത്താനോ അല്ല. ഇനിയൊരു മലയാളി പട്ടേൽ ഉണ്ട് അതിൻറെ കഥ എന്താകും എന്ന് ആർക്കറിയാം ? അങ്ങേരെയും മീഡിയയും മതമേലാധികാരി അടക്കം പൊക്കി ഇപ്പോൾ തോളത്തു വെച്ചിരിക്കുകയാണ്. മീഡിയയുടെ സഹായം ഉണ്ടെങ്കിൽ രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റുന്നതും മീഡിയ, അതുപോലെ രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തട്ടി താഴെയിടുന്നതും മീഡിയ.
സദാനന്ദൻ ഫില്ലി 2024-10-03 03:53:41
ഹെൽത്ത് ചെക്ക് അപ്പ് ഈ  പാക്കേജിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്അന്തരാഷ്ട്ര നിലവാരമുള്ള  ആശുപത്രികളെ മാത്രമേ ഈ  സ്കീമിന്റെ ഭാഗമായി ഉൾപ്പെടുത്തുകയുള്ളു. കേരളത്തിൽ അന്താരാഷ്ട്ര നിലവാരമുള്ള എത്ര ഹോസ്പിറ്റലുകൾ നിലവിൽ ഉണ്ട്. അമേരിക്കൻ മലയാളികൾക്ക് പ്രയോജനം ലഭിക്കുന്ന ഇത്തരം ഒരു പദ്ധതിയുടെ വാർത്ത കൊടുക്കുമ്പോൾ കുറച്ചുകൂടി സഭ്യത പാലിക്കാമായിരുന്നു . ഇത് ഇപ്പോൾ ട്രമ്പിനോട് എന്താണ് അടുത്ത പ്ലാൻ എന്ന് ചോദിച്ചത് പോലെയായി പോയി. എന്ത് പ്ലാൻ ? എന്ത് സേവനം ? എന്ത് ചർച്ച ? എന്ത് പ്രതീക്ഷ ? ഇങ്ങനെ കുറെ അധികം ചോദ്യങ്ങളാണ് ഈ പത്രക്കുറിപ്പ് വായിക്കുന്ന വായനക്കാരന് ഉണ്ടായത് . വളരെ പ്രതീക്ഷയോടെയാണ് ഉള്ളി പൊളിച്ചുതുടങ്ങിയത് ...............!!!!
ഫോമൻ 2024-10-03 03:58:12
ഫോമാ എന്ന കൊച്ചുകുമിളയെ പൊട്ടിക്കാൻ നടന്ന ഫൊക്കാന ഇപ്പോൾ അഞ്ചു കുമിളകളായി. F ഉം കൊണ്ടും ഒരുത്തൻ പോയി , O യും കൊണ്ട് വേറൊരുത്തൻ പോയി, K കുറെ നാളായി കാണാനില്ല, ഈ വർഷം A യും N ഉം ഉണ്ട് കണ്ടെത്തിയിട്ടുണ്ട് . ഭാഗ്യം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക