Image

വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാമണിയും മമിതാ ബൈജുവും : ദളപതി 69ന് തുടക്കമായി

പി ആര്‍ ഓ : പ്രതീഷ് ശേഖര്‍. Published on 04 October, 2024
വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാമണിയും മമിതാ ബൈജുവും  : ദളപതി 69ന് തുടക്കമായി

ദളപതി വിജയുടെ സിനിമാ കരിയറിലെ അവസാന ചിത്രമായ ദളപതി 69ന്റെ പൂജ ഇന്ന് ചെന്നൈയില്‍ നടന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് സം?ഗീതസംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോളും പൂജാഹെഡ്‌ഗെയും പ്രിയാമണിയും മമിതാ ബൈജു, നരേന്‍, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിന്റെ പൂജയില്‍ വിജയ്ക്കൊപ്പം പൂജ ഹെഡ്‌ഗേ, നരേന്‍,ബോബി ഡിയോള്‍, മമിതാ ബൈജു തുടങ്ങിയവരും നിര്‍മ്മാതാക്കളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പങ്കെടുത്തു. 

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മ്മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. 2025 ഒക്ടോബറില്‍ ദളപതി 69 തിയേറ്ററിലേക്കെത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. ബ്ലോക്ബസ്റ്ററുകള്‍ സമ്മാനിച്ച പ്രേക്ഷകരുടെ പ്രിയതാരം വിജയുടെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരിക്കും ദളപതി 69 എന്നാണ് ഓരോ അപ്ഡേറ്റും സൂചിപ്പിക്കുന്നത്. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
 

വിജയോടൊപ്പം മലയാളികളായ നരേനും പ്രിയാമണിയും മമിതാ ബൈജുവും  : ദളപതി 69ന് തുടക്കമായിവിജയോടൊപ്പം മലയാളികളായ നരേനും പ്രിയാമണിയും മമിതാ ബൈജുവും  : ദളപതി 69ന് തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക