Image

ലഹരി ഉപയോഗം മലയാള സിനിമയെ തകര്‍ക്കുന്നു; ഭാഗ്യലക്ഷ്മി

Published on 07 October, 2024
ലഹരി ഉപയോഗം മലയാള സിനിമയെ തകര്‍ക്കുന്നു; ഭാഗ്യലക്ഷ്മി

സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയെ തന്നെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

ലഹരി ഉപയോഗം വര്‍ധിച്ചതൊടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്ത് ചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യും കൊടുത്തിരിക്കേണ്ട അവസ്ഥയിലാണെന്നും ഇത് സംബന്ധിച്ച്‌ കര്‍ശനമായ അന്വേഷണം ആവശ്യമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശും കൂട്ടാളിയും മരടിലെ ഹോട്ടലില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ട് സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരുടെ പേരുകള്‍ പുറത്തുവന്നതില്‍ പ്രതികരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി. ഓം പ്രകാശും സംഘവുമടങ്ങുന്ന പ്രതികള്‍ കൊക്കയ്ന്‍ സംഭരിച്ച്‌ ഡി ജെ പാര്‍ട്ടിയില്‍ വിതരണം ചെയ്യാനുള്ള നീക്കമായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക