70-ാമത് ദേശീയ പുരസ്കാരങ്ങള്‍ ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവില്‍ നിന്ന് ജേതാക്കള്‍ അവാർഡുകള്‍ ഏറ്റുവാങ്ങി.
വിഗ്യാൻ ഭവനില്‍ നടന്ന ചടങ്ങില്‍ താരങ്ങള്‍ ദേശീയ ഗാനം ആലപിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി. സംവിധായകരായ കരണ്‍ ജോഹർ, അയൻ മുഖർജി,സൂരജ് ബർജാത്യ അഭിനേതാക്കളായ മിഥുൻ ചക്രബർത്തി, നീന ഗുപ്ത, ഋഷഭ് ഷെട്ടി എന്നിവരാണ് ദേശീയഗാനം ആലപിച്ചത്.
ഓരോ ഭാഷകളിലെയും മികച്ച ചിത്രങ്ങളുടെ ചെറിയാെരു വിവരണത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ഇതിന് ശേഷമാണ് സദസില്‍ ദേശീയഗാനം മുഴങ്ങിയത്.കാന്താരയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടി മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി. മികച്ച ചിത്രത്തിനുള്ള പുരസ്കാരം മലയാള സിനിമ ആട്ടത്തിന്റെ സംവിധായകനും സ്വീകരിച്ചു. മാനസി പരേഖും നിത്യമേനനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. എ.ആർ റഹ്മാൻ മികച്ച സംഗീത സംവിധായകനുള്ള അവാർഡും സ്വീകരിച്ചു.