Image

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി സൗദി

Published on 26 October, 2024
 ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങി സൗദി

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് തുടക്കംകുറിച്ച് സൗദി അറേബ്യ. 1300 അടി ഉയരവും 1200 അടി വീതിയുള്ള ക്യൂബ് ആകൃതിയിലുള്ള കെട്ടിടം റിയാദിലാണ് നിര്‍മിക്കുക. മുകാബ് എന്ന് പേരിട്ടിരിക്കുന്ന കെട്ടിടത്തിന് 50 ബില്യന്‍ ഡോളറാണ് പ്രതീക്ഷിത ചെലവ്. താമസകേന്ദ്രങ്ങളും ഹോട്ടലുകളും ഓഫിസുകളും ചില്ലറ വ്യാപാര കേന്ദ്രങ്ങളും ഭോചന ശാലകളും വിനോദകേന്ദ്രങ്ങളുമൊക്കെ മുകാബിലുണ്ടാവും.

എണ്ണയിതര മേഖലയില്‍ നിന്നുള്ള വരുമാനലക്ഷ്യവുമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവന്ന സൗദി വിഷന്‍ 2030യുടെ ഭാഗമായാണ് മുകാബ് ഒരുങ്ങുന്നത്. വിനോദകേന്ദ്രമായ ലാസ് വേഗാസ് സ്ഫിയറിനു സമാനമായി കെട്ടിടത്തിന് പുറത്ത് വലിയ സ്‌ക്രീനുകളും അധികൃതര്‍ സ്ഥാപിക്കും. സന്ദര്‍ശകര്‍ക്കായി അതിനൂതന സാങ്കേതികവിദ്യകളിലധിഷ്ഠിതമായ സൗകര്യങ്ങളാവും ഇവിടെയുണ്ടാവുക. സൗദി പാരമ്പര്യത്തിലും പൈതൃകത്തിലുമായിരിക്കും കെട്ടിടത്തിന്റെ നിര്‍മാണം.
 Saudi started the construction of the world's largest building

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക