Image

ഫോമാ ജനറൽ ബോഡി യോങ്കേഴ്സ് കേരള സമാജത്തിനു അംഗത്വം അനുവദിച്ചു

Published on 27 October, 2024
ഫോമാ ജനറൽ ബോഡി യോങ്കേഴ്സ് കേരള സമാജത്തിനു അംഗത്വം അനുവദിച്ചു

ഹ്യൂസ്റ്റൺ: ഫോമാ ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതി അധികാരമേറ്റു. ജനറൽ ബോഡിക്കു  കോറം ഇല്ലായിരുന്നു. അതിനാൽ അൽപ്പനേരം നിർത്തിവച്ച ശേഷം പിന്നീട് യോഗം ചേരുകയായിരുന്നു

ജനറൽ ബോഡിയിൽ മുൻ സെക്രട്ടറി ഓജസ് ജോൺ അവതരിപ്പിച്ച  റിപ്പോർട്ടും  മുൻ ട്രഷറർ ബിജു തോണിക്കടവിൽ അവതരിപ്പിച്ച കണക്കും പാസാക്കി. റിപ്പര്ട്ടിൽ  ചെറിയ  ഭേദഗതി വരുത്തി.

സൺഷൈൻ  റീജിയനിൽ നിന്നുള്ള നവകേരളയിലെ  രണ്ടു വിഭാഗം, തങ്ങളാണ് യഥാർത്ഥ സംഘടന എന്ന് പറഞ്ഞ്  പ്രശ്നമുണ്ടാക്കി. ഒച്ചപ്പാട് കയ്യാങ്കളിയുടെ വക്കിലെത്തുമെന്നായപ്പോൾ  സെക്യൂരിറ്റി  ഇടപെടേണ്ടി വന്നു.  അതോടെ സമ്മേളനം അൽപനേരം നിർത്തി വച്ചു. ന്യു യോർക്കിൽ മോൻസി വർഗീസിന്റെ നേതൃത്വത്തിലുള്ള യോങ്കേഴ്സ് കേരള സമാജത്തിനു ഫോമായിൽ അംഗത്വം കൊടുക്കണമെന്ന നിർദേശം വന്നതിനെത്തുടർന്നാണ് നവകേരള  വിവാദം പൊട്ടിപ്പുറപ്പെട്ടത് .

എന്തായാലും യോങ്കേഴ്‌സ് കേരള സമാജത്തിനു അംഗത്വം അംഗീകരിച്ചു. ഒട്ടേറെ നാളായി ഈ സംഘടനയുടെ അംഗത്വം തർക്കങ്ങളിൽ കുടുങ്ങി കിടക്കുകയായിരുന്നു

ജനറൽ ബോഡിയുടെ ആദ്യപകുതിയിൽ ഡോ. ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള പഴയ ഭരണ സമിതിയും പിന്നീട് ബാബു മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയും  വേദിയിലെത്തി.

പുതിയ ട്രഷറർ സിജിൽ പാലക്കലോടി അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്ക്  രണ്ടര മില്യൺ ഡോളർ  പ്രതീക്ഷിക്കുന്ന  ബജറ്റ് അവതരിപ്പിച്ചു. ഇത്രയും വലിയ തുക പ്രവർത്തനങ്ങൾക്ക് ലക്ഷ്യമിടുന്നനത് ഇതാദ്യമാണ്. പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ് എന്നിവർ ലക്ഷ്യമിടുന്ന കർമ്മപരിപാടികൾ വിവരിച്ചു.

see also: ഹ്യൂസ്റ്റനിൽ ഫോമാ അധികാര കൈമാറ്റ വേദിയിൽ നിന്ന് 

ഫോമാ ജനറൽ ബോഡി യോങ്കേഴ്സ് കേരള സമാജത്തിനു അംഗത്വം അനുവദിച്ചുഫോമാ ജനറൽ ബോഡി യോങ്കേഴ്സ് കേരള സമാജത്തിനു അംഗത്വം അനുവദിച്ചുഫോമാ ജനറൽ ബോഡി യോങ്കേഴ്സ് കേരള സമാജത്തിനു അംഗത്വം അനുവദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക