Image

ഫോമയുടെ പ്രവർത്തനോൽഘാടനം ഉജ്വലമായി

അനിൽ ആറൻമുള Published on 27 October, 2024
ഫോമയുടെ പ്രവർത്തനോൽഘാടനം ഉജ്വലമായി

ഹൂസ്റ്റൻ: മലയാളികളുടെ പ്രിയതാരവും മുഖ്യാതിത്ഥിയുമായ ലെനയും  ഫോമയുടെ പ്രസിഡൻ്റ് ബേബി മണക്കുന്നേലും ഭദ്രദീപം കൊളുത്തി ഫോമയുടെ 2024- 26 വർഷത്തെ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു. 
സ്റ്റാഫോർഡിലെ ഇമ്മാനുവൽ സെൻററിൻ്റെ വെളിയിൽ നിന്നും താലപ്പൊലി ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കമായി

നൂപുര നൃത്തവിദ്യാലയത്തിലെ കലാകാരികൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിര യോടെ പരിപാടികൾക്ക് തുടക്കമായി

ഫോമ ജനറൽ സെക്രട്ടറി ബൈജു വർഗീസ് സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥി ലെന ഉദ്ഘാടന പ്രസംഗം നടത്തി. ലെന പ്രസിഡൻറ് ബേബി മണക്കുന്നേൽ  സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡൻറ് ഷാലു മാത്യു, ജോ. സെക്രട്ടറി പോൾ ജോസ്, ജോയിൻ്റ് ട്രഷറർ അനുപമ കൃഷ്ണൻ  മാഗ് പ്രസിഡൻറ് മാത്യു മുണ്ടക്കൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു.

വിമൻസ് ഫോറം പ്രവർത്തനങ്ങൾ ശ്രീമതി നൂർബിന റഷീദ് ഉൽഘാടനം ചെയ്തു. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട് ഫോമാ യൂത്ത് പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു.

ഫോമായുടെ 24-26 പ്രവർത്തനങ്ങൾക്ക് പ്ലാറ്റിനം സ്പോൺസർമാരായിട്ടുള്ള ശശിധരൻ നായർ, ജോർജ് ജോസഫ്, ബിജു ലോസൺ എന്നിവരെ ആദരിച്ചു.

ഫോർട്ട് ബൻഡ് കൗണ്ടി ജഡ്ജ് മാരായ സുരേന്ദ്രൻ പട്ടേൽ, ജൂലി മാത്യു എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

തനിക്കും ടീമിനും നൽകിയ പിൻതുണയിൽ ഫോമാ പ്രവർത്തകരോട് പ്രസിഡൻറ് ബേബി മണക്കുന്നേൽ നന്ദി പറഞ്ഞു. 2026 ലെ കൺവൻഷൻ ചരിത്രം കുറിക്കുന്ന ഒന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി ഫോമാ കമ്മറ്റി നടത്തുന്ന റാഫിൾ ടിക്കറ്റിൻ്റെ ഉൽഘാടനവും നടത്തപ്പെട്ടു. 


തുടർന്ന് ദിവ്യ ഉണ്ണി, കലാമണ്ഡലം ശ്രീദേവി എന്നിവരുടെ നേതൃത്യത്തിൽ കലാപരിപാടികൾ അരങ്ങേറി.o
സാബു തിരുവല്ലയുടെ മിമിക്രിയും  ഉണ്ടായിരുന്നു

see ഫോമാ ജനറൽ ബോഡി യോങ്കേഴ്സ് കേരള സമാജത്തിനു അംഗത്വം അനുവദിച്ചു 

ഫോമയുടെ പ്രവർത്തനോൽഘാടനം ഉജ്വലമായിഫോമയുടെ പ്രവർത്തനോൽഘാടനം ഉജ്വലമായിഫോമയുടെ പ്രവർത്തനോൽഘാടനം ഉജ്വലമായിഫോമയുടെ പ്രവർത്തനോൽഘാടനം ഉജ്വലമായിഫോമയുടെ പ്രവർത്തനോൽഘാടനം ഉജ്വലമായിഫോമയുടെ പ്രവർത്തനോൽഘാടനം ഉജ്വലമായി
Join WhatsApp News
Mathai Kadathil 2024-10-27 19:03:30
എന്ത് ഉജ്ജ്വലം. ഒന്നുമില്ല. സിനിമാതാരവും, സിറ്റിയിലേക്കും കൗൺസിലിലേക്കും തെരഞ്ഞെടുക്കപ്പെട്ട മേയറും, ജഡ്ജും, പിന്നെ സ്ഥാപക നേതാക്കളുടെയും, നീണ്ട നീണ്ട കഴമ്പില്ലാത്ത വാചകമടി. ഫോട്ടോയിലേക്ക് നോക്കൂ മുന്നിലെ മൂന്ന് റോ ഏതാണ്ട് 200 സീറ്റുകൾ Reserved എന്നെഴുതി വെച്ചിരിക്കുന്നു. അവിടെ ചെന്നിരുന്ന അഞ്ചാറ് ആൾക്കാരെ ബാഡ്ജ് ധാരികൾ തുരത്തുന്നത് കണ്ടു അവിടെ നിന്ന്. അവരെ തുരത്തി അവഹേളിച്ചത് ശരിയായില്ല. എന്നാൽ സീറ്റിൽ ഇരിക്കാൻ മതിയായ ദിവ്യന്മാരെ കിട്ടിയതുമില്ല. കാരണം ഈ പറയുന്ന ചൊക്കട ദിവ്യന്മാർ എല്ലാം സ്റ്റേജിൽ. സ്റ്റേജിൽ വന്ന് പതിനായിരം വീതം സ്പോൺസർ ചെയ്യാനുള്ള സ്പോൺസർമാരെ പിടുത്തവും, നാടിന് സഹായിക്കണം നാടിന് സഹായിക്കണം എന്നുള്ള ഒരു മറവിളി. പക്ഷേ അമേരിക്കൻ മലയാളികളെ ആര് സഹായിക്കും? ഉത്തരമില്ല. എന്നാൽ നാട്ടിൽ ചെന്നാൽ അവർ നാട്ടുകാർ നമ്മളെ അവഹേളിച്ചു വിടുകയും ചെയ്യും. അവർ പ്രവാസികളെ ഗവൺമെൻറ് അടക്കം പീഡിപ്പിക്കുകയും ചെയ്യും. വീണ്ടും വീണ്ടും പിഴിയുകയും ചെയ്യും. ചിലർ കയറി നിന്ന പൊക്കാനിയെ കുറ്റം പറയുന്നതും കണ്ടു. FOKANA -FOMA എല്ലാം കണക്കാ. " ഒന്നായിരുന്നha രണ്ടായി"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക