അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നവംബര്‍ അഞ്ചാം തീയതി ചൊവ്വാഴ്ച നടക്കുകയാണ്, അതിനോടൊപ്പം പല സിറ്റികളിലും , കൗണ്ടികളിലും, സ്റ്റേറ്റിലും പല സ്ഥാനത്തേക്കും മത്സരങ്ങളും നടക്കുകയാണ് . നമ്മുടെ മലയാളികള്‍ ഉള്‍പ്പെടയുള്ള നിരവധി ഇന്ത്യക്കാരും ഈ മത്സരങ്ങളില്‍ മാറ്റുരക്കുന്നുണ്ട് . അവരെ സാഹിയിക്കുകയും വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ക്കാണ് ഫൊക്കാന പൊളിറ്റിക്കല്‍ ഫോറം നിലവില്‍ വന്നതും അതിന് നേതൃത്വം നല്‍കുന്നതും.
അമേരിക്കന്‍ പൗരത്വം നേടിയ ഓരോ മലയാളിയും , അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം കൃത്യമായി രേഖപ്പെടുത്തുന്നത് വഴി പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമാവുക മാത്രമല്ല എന്നും മറിച്ചു ജനാധിപത്യ വ്യവസ്ഥയെ നാം ബഹുമാനിക്കുന്നു എന്ന് മാതൃകാപരമായി കാണിച്ചു കൊടുക്കുക കൂടിയാണ് എന്നും ഫൊക്കാന പൊളിറ്റിക്കല്‍ ഫോറം ചെയര്‍ ഡോ ആനി പോള്‍ അഭിപ്രായപ്പെട്ടു.
ആഗോള സാമ്പത്തിക വ്യവസ്ഥയെ നിയന്തിക്കുന്ന അമരിക്കയുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമാവുക എന്നത് വളരെയധികം ഉത്തരവാദിത്തം ഉള്ള ഒരു ചുമതല ആണ് എന്നും, ഏറ്റവും അനുയോജ്യമായ സ്ഥാനാര്‍ത്ഥികളെ തെരെഞ്ഞെടുക്കുന്നതിലോടെ മാത്രമേ ആഗോള സാമ്പത്തിക മാന്ദ്യം പോലെയുള്ള മോശപ്പെട്ട അവസ്ഥകളിലൂടെ ലോകം കടന്നു പോകാതിരിക്കുകയും ചെയ്യുകയുള്ളൂ എന്ന് ഫൊക്കാന പൊളിറ്റിക്കല്‍ ഫോറം വൈസ് ചെയര്‍സ് ആയ അജിത് കൊച്ചൂസും, ബിജു ജോര്‍ജും സൂച്ചിപ്പിക്കുകയുണ്ടായി.
ഭരണതലത്തില്‍ ഇന്ത്യന്‍ വശജരുടെ പ്രാതിനിധ്യം കൂടുന്നതിലൂടെ , ഇന്ത്യ - അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാകുമെന്നും അത് പ്രവാസികളായ നമ്മുക്ക് ഒരു പാടു അവസരങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ ഇന്ത്യയിലെ യുവതലമുറയുടെ മുന്നില്‍ ആഗോള സാദ്ധ്യതകള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നതിനു ഉതകുമെന്നും പ്രസിഡന്റ് സജിമോന്‍ ആന്റണിയും അഭിപ്രായപ്പെട്ടു.
രാഷ്ട്രീയമായി നാം മുന്നോട്ട് വന്നെങ്കില്‍ മാത്രമേ ആ രാജ്യത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ നമുക്ക് സ്വീകാര്യത ലഭിക്കുകയുള്ളു. നമുക്ക് കിട്ടേണ്ടുന്ന ആനുകൂല്യങ്ങള്‍ നമ്മുടെ സമൂഹത്തിന് കിട്ടുവാനും രാഷ്ട്രീയമായ പിടിപാടുകള്‍ വേണം. അത് അമേരിക്കന്‍ -കാനേഡിയന്‍ രാഷ്ട്രീയത്തിലേക്ക് ഒരു അവകാശമായി എത്തിക്കുവാന്‍ നമ്മളുടെ ഇടയില്‍ നിന്ന് കൂടുതല്‍ നേതാക്കളെ സൃഷ്ടിക്കണ്ടത് ആവശ്യമാണ്. അതുകൊണ്ട് തന്നെ നമ്മുടെ ഇടയില്‍ നിന്നും ഇലക്ഷന് മത്സരിക്കുന്നവരെ വിജയിപ്പിക്കാന്‍ നാം ഓരോരുത്തരും മുന്നിട്ട് ഇറങ്ങി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം എല്ലാവരും വോട്ട് ചെയ്യണം എന്നും ഫൊക്കാന പൊളിറ്റിക്കല്‍ ഫോറം അഭ്യര്‍ഥിച്ചു.
എര്‍ലി ഏര്‍ലി വോട്ടിംഗ് ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 3 വരെ എല്ലാ സിറ്റി ഹാളിലും ചെയ്യാവുന്നതാണ്, നവംബര്‍ 5 ആം തീയതി ചൊവ്വആഴ്ച രാവിലെ 6 മണി മുതല്‍ വൈകിട്ട് 9 മണി വരെ എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലും വോട്ട് ചെയ്യാവുന്നതാണ്. നവംബര്‍ 5നാണ് നേരിട്ടുള്ള വോട്ടെടുപ്പെങ്കിലും സെപ്റ്റംബര്‍ മുതല്‍ തന്നെ യുഎസില്‍ വോട്ടെടുപ്പ് ഏര്‍ലി വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞു. തപാല്‍ വോട്ടും മുന്‍കൂര്‍ വോട്ടും യുഎസില്‍ സാധാരണയാണ്. ആകെ 50 സംസ്ഥാനങ്ങളുള്ളതില്‍ അലബാമ, മിസിസ്സിപ്പി, യൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളും മുന്‍കൂര്‍ വോട്ടുകള്‍ ഇത്തവണ അനുവദിച്ചിട്ടുണ്ട് .ഇതുവരെ 3.2 കോടിപ്പേര്‍ വോട്ടു രേഖപ്പെടുത്തി കഴിഞ്ഞു എന്നാണ് റെക്കോര്‍ഡ്കള്‍ കാണിക്കുന്നത്. നമ്മുടെ ആളുകള്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തണം എന്ന് ഫൊക്കാന സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താനും ട്രഷര്‍ ജോയി ചാക്കപ്പനും അഭ്യര്‍ത്ഥിച്ചു.
ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നമ്മുടെ എല്ലാ സുഹുര്‍ത്തകളെയും വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഫൊക്കാന പൊളിറ്റിക്കല്‍ ഫോറത്തിന് വേണ്ടി ഡോ.ആനി പോള്‍ , ആയി അജിത് കൊച്ചൂസ് , ബിജു ജോര്‍ജ് എന്നിവര്‍ക്ക് ഒപ്പം ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭ്യര്‍ത്ഥിച്ചു.