ആ വീടിനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.
ആ വീടിന് ഒരു പേരുണ്ടായിരുന്നില്ല. പഴയ വീടുകൾക്ക് പൂമുഖത്തോ ഗേറ്റിലോ അങ്ങനെ പേര് പ്രദർശിപ്പിക്കുന്ന രീതികൾ കുറവായിരുന്നല്ലോ. ഗ്രാമീണ സ്വഭാവമുള്ള ചില വിളിപ്പേരുകളാകും പ്രചാരത്തിലുണ്ടാവുക. നെല്ലിയുള്ളതിൽ, ആറുകണ്ടിയിൽ, പളളിയാം മൂലയിൽ അങ്ങനെ പലതും നാട്ടുകാരുടെ നാവിൻ തുമ്പിലുണ്ടാകും.
എന്റെ ഒറ്റമുറി ഫ്ലാറ്റിൻ്റെ കോണിലിരുന്ന് നോക്കിയാൽ കാണാം അതിന്റെ മുൻവശം. പൈമ്പാലു പോലുള്ള പഴയ മലയാള സിനിമാഗാനത്തിൻ്റെ വരികളിലെ വിശേഷണമായ "നാരായണക്കിളിക്കൂട്" -ആണ് എനിക്കപ്പോൾ ഓർമ്മവരിക. അതിന് ചെറിയ ജനാലകളും വാതിലും രണ്ട് തൂണുകളോട് കൂടിയ ചെറിയ….
>>> കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക