Image

ശിശുദിനത്തിൽ (റഹിമാബി മൊയ്തീൻ)

Published on 14 November, 2024
ശിശുദിനത്തിൽ (റഹിമാബി മൊയ്തീൻ)

അച്ഛനെന്നു വിളിക്കപ്പെടാൻ
അർഹതയില്ലാത്തവരോട്
മാറിയ കാലത്തെ മായക്കാഴ്ച
കണ്ട് നിലതെറ്റിയ അമ്മമാരോട്

മക്കളെ മനുഷ്യരായ് വളർത്താതെ
തെറ്റും,ശരിയും തിരിച്ചറിയാൻ
പഠിപ്പിക്കാതെയൊടുവിൽ,
തലതാഴ്ത്തി നിൽക്കേണ്ടിവരുന്നവരോടൊക്കെ

പാവം കുഞ്ഞുങ്ങൾ എന്തു പിഴച്ചു?
കുപ്പയിൽ എറിഞ്ഞുകളയാനും
കഴുത്ത് ഞെരിച്ചില്ലാതാക്കാനും മാത്രം
ശിശുക്കൾ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക