ചെന്നൈ: തമിഴ് ചലച്ചിത്ര സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. കരള്‍ രോഗം ബാധിച്ച് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അന്ത്യം.
ഛായാഗ്രാഹകൻ ശരണ്‍ ആണ് സുരേഷിന്റെ വിയോഗവാർത്ത സിനിമാലോകത്തെ അറിയിച്ചത്. ഒരു കിഡയിൻ കരുണൈ മനുവെന്ന ചിത്രത്തിലാണ് ഇവരുവരും ഒരുമിച്ച് പ്രവർത്തിച്ചത്.
വിധാർഥ് നായകനായി എത്തിയ ഒരു കിഡയിൻ കരുണൈ മനുവെന്ന ചിത്രമായിരുന്നു സുരേഷ് ആദ്യമായി സംവിധാനം ചെയ്തത്. ചിത്രത്തിന് വളരെയധികം പ്രേക്ഷക പ്രശംസ നേടാനും സാധിച്ചിരുന്നു. ഇതിനുശേഷം 2023ല്‍ പ്രേംജി അമരനെ നായകനാക്കി സത്യ സോധനൈ എന്ന സിനിമയും അദ്ദേഹം പുറത്തിറക്കി. സെന്തിലിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന പുതിയ സിനിമയുടെ പണിപ്പുരയിലിരിക്കെയാണ് അദ്ദേഹത്തിന്റെ അകാല വിയോഗം.
സംവിധായിക ഹലിത ഷമീം, സംവിധായകൻ നിതിൻ സ്വാമിനാഥൻ തുടങ്ങിയവർ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി.