മകൾ വൈകീട്ട് ക്ലാസ് കഴിഞ്ഞ് വരുമ്പോൾ അമ്മ പതിവ് പോലെ മുറ്റത്തിരുന്ന് മെടയുന്നുണ്ടായിരുന്നു. നീര് വന്ന് വീർത്ത കാലുകളും മടക്കി ഇരുന്ന് ว ഓലമെടയുമ്പോഴും ആ സ്ത്രീയുടെ മുഖം ശാന്തമായിരുന്നു. മുറ്റത്തെ കാൽപ്പെരുമാറ്റം കേട്ട് മെടഞ്ഞിട്ട ഓലയുടെ ആവശ്യക്കാരായിരിക്കും എന്ന പ്രതീക്ഷയോടെ മുഖം ഉയർത്തി നോക്കിയപ്പോഴാണ് അമ്മ മകളെ കണ്ടത്. തേനീച്ച കുത്തിയ ഭാവത്തിൽ വന്ന മകളെ കണ്ടപ്പോൾ ആ മനസ്സൊന്ന് കാളി, പടച്ചോനെ പെണ്ണെന്താ മുഖം വീർപ്പിച്ച് വരുന്നത്. സ്നേഹത്തോടെ എന്തെങ്കിലും ചോദിക്കാൻ ഒരുങ്ങും മുൻപേ മായ അമ്മയെ നോക്കാതെ മുഖം തിരിച്ചു. മോളെ, നിനക്ക് നല്ല ക്ഷീണമുണ്ടല്ലോ, ചായ ഉണ്ടാക്കി ഫ്ലാസ്കിൽ വച്ചിട്ടുണ്ട്. പോയി കുളിച്ച് ചായ കുടിക്ക്. മറുപടി ഒന്നും പറയാതെ കേൾവി ശക്തി നഷ്ടപ്പെട്ടവളെ പോലെ മായ മുറ്റത്ത് മെടഞ്ഞിട്ട ഓലകളിൽ ചവിട്ടാതെ സൈഡിലൂടെ നടന്ന് വീടിന്റെ പടിക്കൽ എത്തി. ചെരുപ്പഴിച്ച് വരാന്തയിലേക്ക് കയറിയതും ക്ഷീണത്തോടെ അത് വരെ കൈയ്യിൽ തൂക്കി പിടിച്ചിരുന്ന പച്ചക്കറി സഞ്ചി നിലത്ത് ചുമരിൽ ചാരി വച്ചു. ശേഷം പതിയെ അകത്തേക്ക് കയറി.ഹാളിലെ ചെറിയ കട്ടിലിൽ അച്ഛൻ നെഞ്ചും തടവി കാലുകൾ നീട്ടിവച്ച് ഇരിക്കുന്നുണ്ടായിരുന്നു. മകളെ കണ്ടതും അയാൾ സ്നേഹത്തോടെ ഒന്ന് മന്ദഹസിച്ചു. അജ്ഞാതനെ കണ്ടഭാവത്തോടെ മായ മുറിയിലേക്ക് പോയതും അച്ഛന്റെ മുഖം മങ്ങി.
കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക....