ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ മാസം 21 ന് ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശുദ്ധ ബലി അര്‍പ്പിച്ചു സന്ദേശം നല്‍കുന്നതും, എപ്പാര്‍ക്കി പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ.ഡോ.ടോം ഓലിക്കരോട്ട് ബൈബിള്‍ കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.
ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി യൂത്ത് ആന്‍ഡ് മൈഗ്രന്റ് കമ്മീഷന്‍ ഡയറക്ടറും, ലണ്ടന്‍ റീജണല്‍ ഇവാഞ്ചലൈസേഷന്‍ ഡയറക്ടറും, പ്രശസ്ത ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് തിരുവചന സന്ദേശം പങ്കുവെക്കുകയും, സഹകാര്‍മികത്വം വഹിക്കുകയും ചെയ്യും.ഗ്രേറ്റ് ബ്രിട്ടന്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍ പേഴ്‌സണും, കൗണ്‍സിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ SH വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വല്‍ ഷെയറിങ്ങിനു നേതൃത്വം നല്‍കുകയും ചെയ്യുന്നതാണ്.
ലോക രക്ഷകനായ ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക് മുന്നൊരുക്കമായി നടത്തപ്പെടുന്ന അനുഗ്രഹദായകമായ തിരുക്കര്‍മ്മങ്ങളിലും, തിരുവചന ശുശ്രുഷയിലും, ആരാധനയിലും പങ്കുചേര്‍ന്ന് ദൈവീക കൃപകളും, അനുഗ്രഹങ്ങളും പ്രാപിക്കുന്നതിന് ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നതായി ഫാ. ജോസഫ് മുക്കാട്ട്, ഇവാഞ്ചലൈസേഷന്‍ രൂപതാ കോര്‍ഡിനേറ്റര്‍ മനോജ് തയ്യില്‍, ലണ്ടന്‍ റീജണല്‍ കോര്‍ഡിനേറ്റര്‍ മാത്തച്ചന്‍ വിളങ്ങാടന്‍ എന്നിവര്‍ അറിയിച്ചു.
ബൈബിള്‍ കണ്‍വെന്‍ഷനില്‍ കുമ്പസാരത്തിനും, സ്പിരിച്യുല്‍ ഷെയറിങ്ങിനുമുള്ള സൗകര്യം ഉണ്ടായിരിക്കും. കുട്ടികള്‍ക്കായി പ്രത്യേക ശുശ്രുഷകള്‍ നടത്തുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യില്‍ - 07848 808550
മാത്തച്ചന്‍ വിളങ്ങാടന്‍ - 07915 602258
December 21st Saturday 9:00 - 16:00 PM.
Venue: SIR WALTER RAYLEIGH DRIVE, RAYLEIGH, SS6 9BZ.