Image

എ.ആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു

Published on 19 November, 2024
എ.ആര്‍ റഹ്‌മാനും ഭാര്യയും വേര്‍പിരിഞ്ഞു

മുംബൈ: സംഗീത സംവിധായകനും ഗായകനുമായ എ.ആർ റഹ്‌മാനും ഭാര്യ സൈറയും വിവാഹമോചിതരായി. സൈറയുടെ അഭിഭാഷക വന്ദന ഷായാണ് ഇരുവരും വേർപിരിയാനുള്ള തീരുമാനത്തെക്കുറിച്ച്‌ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.

വിവാഹം കഴിഞ്ഞ് വർഷങ്ങള്‍ക്ക് ശേഷം സൈറ തന്റെ ഭർത്താവ് എ.ആർ റഹ്‌മാനുമായി പിരിയാൻ തീരുമാനിച്ചിരിക്കുന്നു. ബന്ധം തുടർന്നുപോകുന്നതിലെ വൈകാരിക സമ്മർദത്തെ തുടർന്നാണ് തീരുമാനം. പരസ്പരം അഗാധമായ സ്‌നേഹമുണ്ടായിട്ടും പിരിമുറുക്കങ്ങളും ബുദ്ധിമുട്ടുകളും തങ്ങള്‍ക്കിടയില്‍ പരിഹരിക്കാനാവാത്ത വിടവ് സൃഷ്ടിച്ചതായി ഇരുവരും മനസ്സിലാക്കുന്നു. ഈ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം സാധ്യമല്ല. വേദനയും നിരാശയും മൂലമാണ് ഈ തീരുമാനമെടുത്തതെന്ന് സൈറ വ്യക്തമാക്കി. ഈ പ്രയാസകരമായ സന്ദർഭത്തില്‍ സൈറയുടെ സ്വകാര്യത മാനിക്കണമെന്നും വന്ദനാ ഷാ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക