Image

പുരുഷൻ (കവിത: ഫൈസൽ മാറഞ്ചേരി)

Published on 20 November, 2024
പുരുഷൻ (കവിത: ഫൈസൽ മാറഞ്ചേരി)

പരുഷമാണ് സ്വരവും രൂപവും എങ്കിലും
അർദ്രമാണ് മനവും മനസിലിരിപ്പും 
കാഴചയിൽ കാണാത്ത പലതും ഹൃത്തിൽ
ഒതുക്കി കാണുന്ന ഭാവങ്ങളിൽ കാരിരുമ്പ്

കുടുംബത്തെ ശകാരിച്ചു വരുതിയിൽ
നിർത്തുമെങ്കിലും കാവലായി കാത്തുകിടക്കും ശ്വാനനെപോലെ 
ഒരു മുള്ളുപോലും ഏൽപ്പിക്കാതെ
സ്വയം മുറിഞ്ഞു ആനന്ദം കൊള്ളും

ആണെന്ന് പേര് കേട്ടാൽ ആണയിട്ടു ചിരിക്കണം കരച്ചിലിൻ്റെ സാഗരത്തിൽ പോലും സ്വയം മറന്ന് കണ്ണീരൊപ്പണം 
സ്വയം ഒതുങ്ങി ഉരുകിയൊലിക്കണം
മെഴുതിരി വെട്ടമായ് ഒന്നും അവശേഷിപ്പിക്കാതെ......

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക