ഒരാൾ അയാളുടെ
വാടകവീടിന്
തീ കൊളുത്തിയ ശേഷം
എൻ്റെ വീട്ടിൽ
അഭയം പ്രാപിക്കുന്നു...
ഞാനയാൾക്ക്
മഴയുടുത്ത്
നൃത്തം ചെയ്യുന്നൊരു
മുറിയൊരുക്കി
കൊടുക്കുന്നു...
അയാൾ പക്ഷേ
അതൊന്നും ശ്രദ്ധിക്കാതെ
മഴമുറിയുടെ ജനാല തുറന്ന്
അങ്ങേപ്പുറത്തെ
കത്തിയെരിയുന്ന
വീടിനെ മാത്രം
നോക്കിയിരിക്കുന്നു...
എൻ്റെ വീടിൻ്റെ
പടിപ്പുര മുഴുവൻ കത്തി
കോലായിലേക്കും
കിടപ്പുമുറിയിലേക്കും
തീ പടരുന്നു...