Image

ഫോമാ ഹെൽപ്പിംഗ് ഹാൻഡ്‌സിന് തുക നൽകി യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ മാതൃകയായി

Published on 01 December, 2024
ഫോമാ ഹെൽപ്പിംഗ് ഹാൻഡ്‌സിന് തുക നൽകി യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ മാതൃകയായി

ന്യു യോർക്ക്:  യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ സമാഹരിച്ച രണ്ടു ലക്ഷം രൂപ ഫോമാ എമ്പയർ റീജിയന്റെ പ്രവർത്തനോദ്ഘാടനവേളയിൽ ഫോമാ ഹെൽപ്പിംഗ് ഹാൻഡ്‌സ് ചെയർ ബിജു ചാക്കോയെ  ഏല്പിച്ചത് ഏവർക്കും മാതൃകയായി. ഹെൽപ്പിംഗ് ഹാൻഡ്‌സിന്റെ സേവനങ്ങൾക്ക്  തുക എത്തിക്കുന്ന ആദ്യ സംഘടനകളിൽ ഒന്നാകാൻ കഴിഞ്ഞതിൽ വൈ.എം.എ. പ്രസിഡന്റ് പ്രദിപ് നായർ, സെക്രട്ടറി ജോഫ്രിൻ ജോസ് , ട്രഷറർ  ഷോബി ഐസക്,  മറ്റു ഭാരവാഹികൾ എന്നിവർക്കും തികഞ്ഞ ചാരിതാർഥ്യം.

ഏതെങ്കിലും ഒരു ചാരിറ്റിക്കായി നൽകുന്നതിന് പകരം ഹെൽപ്പിംഗ് ഹാൻഡ്‌സിന് നൽകുന്നതിലൂടെ അർഹരായ പലർക്കും സഹായമെത്തുമെന്നത് കൊണ്ടാണ് വൈ.എം.എ ഈ വഴി സ്വീകരിച്ചതെന്ന് പ്രസിഡന്റ് പ്രദീപ് നായർ ചൂണ്ടിക്കാട്ടി.

ഉദ്ഘാടന  ചടങ്ങിൽ പ്രദീപ് നായരും സഹപ്രവർത്തകരും ചേർന്ന്  തുക ഹെൽപ്പിംഗ് ഹാൻഡ്‌സ് ചെയർ ബിജു ചാക്കോയെ ഏൽപ്പിച്ചു. സംഘടന നേതാക്കളും ഫോമായുടെ ദേശീയ- പ്രാദേശിക നേതാക്കളും അതിനു സാക്ഷികളായി.

പ്രദീപ് നായർ, ജോഫ്രിൻ ജോസ് എന്നിവർക്ക് പുറമെ ഷോബി ഐസക്, ഷൈജു കളത്തിൽ, നിഷാദ് ജോയി, ബിജു ആൻ്റണി, സുരേഷ് നായർ, ജിജു തോമസ്, മോട്ടി ജോർജ്ജ് എന്നിവരങ്ങിയതാണ് വൈ.എം.എ. ഭരണസമിതി.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, സെക്രട്ടറി ബൈജു വർഗീസ്, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോ. സെക്രട്ടറി പോൾ  ജോസ്, മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്   എന്നിവർക്ക് പുറമെ, ആർവിപി പി ടി തോമസ്, അഡ്വൈസറി കൗൺസിൽ ചെയർ  ഷിനു ജോസഫ്, സുരേഷ് നായർ, മോളമ്മ  വർഗീസ്, തോമസ് കോശി, ജോൺ സി വർഗീസ്, ജെ. മാത്യൂസ്, കുര്യാക്കോസ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

2023-24  കാലഘട്ടത്തിൽ തങ്ങളെ സഹായിച്ച എല്ലാവർക്കും വൈ.എം.എ ഭാരവാഹികൾ  നന്ദി പറഞ്ഞു. അവരുടെ സഹായമില്ലാതെ സംഘടനയുടെ   പ്രവർത്തനങ്ങളും സേവന പ്രവർത്തനങ്ങളും വിജയിക്കുകയില്ലായിരുന്നു. ഇനിയും മികച്ച പ്രവർത്തനങ്ങൾ തുടരാൻ സംഘടന പ്രതിജ്ഞാബദ്ധമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക