ഫെഡറൽ നികുതി, തോക്ക് കുറ്റങ്ങൾ എന്നിവയ്ക്ക് ഈ മാസം ശിക്ഷാവിധി നേരിട്ട മകൻ ഹണ്ടർ ബൈഡന് മാപ്പ് നൽകിയതായി പ്രസിഡൻ്റ് ജോ ബൈഡൻ ഞായറാഴ്ച പ്രഖ്യാപിച്ചു, മാപ്പ് അർത്ഥമാക്കുന്നത് ഹണ്ടർ ബൈഡൻ തൻ്റെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടില്ല,"എൻ്റെ ആസക്തിയുടെ ഇരുണ്ട ദിവസങ്ങളിൽ ഞാൻ എൻ്റെ തെറ്റുകൾ സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു" - ഹണ്ടർ ബൈഡൻ ഞായറാഴ്ച രാത്രി ഒരു പ്രസ്താവനയിൽ പറഞ്ഞു.- വാർത്ത.
അപ്പൻ മകനു ഇങ്ങനെയണല്ലോ ചെയ്യണമെന്നു ബൈബിൾ പഠിപ്പിച്ചത്. മുടിയനായ പുത്രന്റ്റെ ബൈബിൾ കഥ പറയുന്നതും ഇതുതന്നെയല്ലേ. പിന്നെ ട്രംപും മോശമല്ല, തന്റെ ബന്ധക്കാരനെ വിമുക്തനാക്കി ഇപ്പോൾ ഫ്രഞ്ച് എംബസ്സിയിൽ കുടിയിരുത്താൻ നോക്കുന്നു. പക്ഷേ അങ്ങനെ ഒരു ബൈബിൾ കഥ ഉണ്ടോ എന്നറിയില്ല. ഏതായാലും ജനുവരി ആറാംതീയതി സംഭവത്തിൽ കുറ്റക്കാരായവരെ ആദ്യദിവസം തന്നെ കുറ്റവിക്തരാക്കാൻ ട്രംപ് ശബധം ചെയ്ത നിലക്ക്, ഇനിയും വിപ്ലവം വിജയിക്കട്ടെ, മകനേ നന്നായിവാ.