റിയാദ്: ഇരുപത്തേഴോളം രാഷ്ട്രങ്ങളിലെ 136ല്‍ അധികം സ്ഥലങ്ങള്‍ സന്ദര്‍ശിച്ച അനുഭവങ്ങളെ ' ആസ്പദമാക്കി ഡോ.മഹേഷ് പിള്ള രചിച്ച ''മിറാബിലെ - ദി ട്രാവലേര്‍സ് വ്യൂ ഫൈന്‍ഡര്‍'' എന്ന പുസ്തകം റിയാദ് മലാസിലെ ചെറീസ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ സദസ്സിനു മുന്നില്‍ സസ്‌റ്റൈനബിലിറ്റി ഗ്രൂപ്പ് ഓഫ് കമ്പനി ജനറല്‍ മാനേജര്‍ മുആത്ത് അലന്‍ഗരി പ്രകാശനം ചെയ്തു.
തന്റെ ജീവിതത്തിലെ ഒദ്യോഗികവും അനൗദ്യോഗികവുമായ നിരവധി യാത്രകളിലെ അവിസ്മരണീയമായ സംഭവങ്ങളുടെയും അനുഭവിച്ചറിഞ്ഞ വൈവിധ്യമാര്‍ന്ന സംസ്‌കാര ങ്ങളുടെയും സമ്പന്നമായൊരു വിവരണമാണ് ഗ്രന്ഥകാരന്‍ ഈ പുസ്തകത്തിലൂടെ പങ്കു വെക്കുന്നത്. യാത്രാനുഭവങ്ങളിലൂടെ തന്നെ മാനുഷിക മൂല്യങ്ങളെ പറ്റി പ്രദിപാതി ക്കുകയും ബന്ധങ്ങളെ പറ്റി വായനക്കാരെ ബോധവാന്‍മാരാക്കുകയും വിശാലമായ ലോകത്തെ അടുത്തറിയാന്‍ രചയിതാവ് അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
പുസ്തക പ്രകാശന വേളയില്‍ അബ്ദുള്‍ അസീസ് അലന്‍ഗിരി, മജീദ് അലന്‍ഗരി, മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, ടോസ്റ്റ് മാസ്റ്റര്‍ റസൂല്‍ സാലം, എസ് ആര്‍ ശ്രീധര്‍, നീതു രതീഷ്, സുനില്‍ ഇടിക്കുള, ജിജോ കോശി, നരേഷ്, നന്ദു കൊട്ടാരത്ത്, തറവാട് കൂട്ടായ്മ ഭാരവാഹികളായ ഷിജു, അഖില്‍, ശ്രീകാന്ത്, സന്തോഷ് എന്നിവരും മറ്റ് നിരവധി അഭ്യുദയകാംക്ഷികളും സംബന്ധിക്കുകയും പുസ്തകത്തെയും ഗ്രന്ഥകാര നെയും കുറിച്ച് അഭിപ്രായം പങ്കുവെക്കുകയും ചെയ്തു.