ഹൈദരാബാദ് ; പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം തന്നെ ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്തതായി നടന് അല്ലു അര്ജുന്.മരിച്ച യുവതിയുടെ കുടുംബത്തിന് 25ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നും കുടുംബത്തിന്റെ കൂടെയുണ്ടാകുമെന്നും നടന് പറഞ്ഞു.താരം എക്സിലൂടെ പുറത്തുവിട്ട വിഡിയോയിലാണ് ഇക്കാര്യം അറിയിച്ചത്.