Image

ചലച്ചിത്ര വ്യവസായത്തിന്റെ കടമ്പകൾ: വിജയത്തിനും പരാജയത്തിനും പിന്നിലെ ശാസ്ത്രം (സെബാസ്റ്റ്യന്‍ ജോസഫ്)

Published on 10 December, 2024
ചലച്ചിത്ര വ്യവസായത്തിന്റെ കടമ്പകൾ: വിജയത്തിനും പരാജയത്തിനും പിന്നിലെ ശാസ്ത്രം (സെബാസ്റ്റ്യന്‍ ജോസഫ്)

സിനിമ ആസ്വാദകൻറെ കലയാണ്. പ്രേക്ഷകനാണ് വിധികർത്താവ്. സമൂഹത്തിലെ വിവിധ വിഭാഗത്തിൽപെട്ട ആളുകൾക്കിടയിലേക്ക് സിനിമ ചെന്നെത്തിയതോടെ അവരിൽ ഭൂരിഭാഗവും സിനിമയെ ആഘോഷിക്കുവാൻ തുടങ്ങി. ഇത് പ്രേക്ഷകർക്കിഷ്ടപ്പെടാൻ സാധ്യതയുള്ള ജനകീയ സിനിമകൾ വ്യാവസായികമായി രൂപം കൊള്ളുന്നതിന് കാരണമായി. 
കഥ, കഥാപാത്രം, സംഗീതം, ആവിഷ്കാരത്തിന് അനുയോജ്യമായ വേദികൾ, സ്ഥലങ്ങൾ തുടങ്ങി നിർണ്ണായകമായ ഒട്ടനവധി ഘടകങ്ങളാണ് സിനിമ നിർമ്മിക്കുന്നതിന് ആവിശ്യമായുള്ളത്. ഇതിലേതെങ്കിലും ഒന്ന് വിചാരിക്കുന്നപോലെ ശരിയായ അനുപാതത്തിൽ കഥയോട് ഇഴുകിചേർന്നില്ലെങ്കിൽ അത് നിർമ്മാണത്തെ മൊത്തത്തിൽ ബാധിക്കും. ചിലപ്പോൾ പ്രേക്ഷകരിലേക്കെത്തുമ്പോഴാകും അത്തരം തെറ്റുകളെക്കുറിച്ചോ, അബദ്ധങ്ങളെക്കുറിച്ചോ ശ്രദ്ധിക്കുന്നത്. ഒരു ചങ്ങലയിലെ എല്ലാ കണ്ണികളും പ്രാധാന്യം അർഹിക്കുന്നതുപോലെ തന്നെയാണിത്. പ്രേക്ഷകരുടെ അംഗീകാരവും, സാമ്പത്തിക വിജയവും ഒരേസമയം ലഭിക്കുന്ന വിനോദ സിനിമകൾ സൃഷ്ടിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ നേരിടാൻ തയ്യാറാവുകയും അതോടൊപ്പം വേണ്ട ചേരുവകൾ കൃത്യമായി യോജിപ്പിക്കുകയുമാണ് ഒരു സിനിമയുടെ വിജയത്തെ ആശ്രയിച്ചിരിക്കുന്നത്. 
1.    സിനിമാ നിർമ്മാണത്തിൻറെ പ്രാഥമിക ഘട്ടം കഥാപാത്രങ്ങൾക്ക്  ജീവൻ കൊടുക്കാൻ കഴിവുള്ള  അഭിനേതാക്കളെ കണ്ടെത്തുക എന്നതാണ്. പലപ്പോഴും നമ്മളുദ്ധേശിക്കുന്ന ഭാവവ്യത്യാസങ്ങളുള്ള അനുയോജ്യമായ നടീനടൻമാരെ കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടു തന്നെ ഇതൊരിക്കലും എളുപ്പമുള്ള കാര്യമല്ല. ഇതു പരിഹരിക്കുന്നതിന് കഥാപാത്രങ്ങൾക്ക് യോജിക്കുന്ന വിധത്തിൽ   മുഖലക്ഷണവും , ശരീര ഭാഷയും നോക്കി ഇണങ്ങുന്നവരെ കണ്ടെത്താൻ ശരീര ശാസ്ത്രം സ്വായത്തമാക്കിയ കഴിവുള്ള ഒരാൾക്ക് സാധിക്കും. ഇങ്ങനെയുള്ള തെരഞ്ഞെടുപ്പിലൂടെ നടീനടൻമാർ പൂർണ്ണായും കഥാപാത്രങ്ങൾക്ക് വിധേയരായിത്തീരും. ഈ വിധേയത്വം സ്വാഭാവികമായും അഭിനേതാക്കളുടെ ഉള്ളിൽ നൂറു ശതമാനം അത്മാർത്ഥയും , അർപ്പണബോധവും സൃഷ്ടിക്കുന്നു.  അത് കഥയ്ക്ക് ഗുണകരമായിത്തീരുന്നു.  
2.    പ്രധാനപ്പെട്ട മറ്റൊന്ന് കഥയ്ക്ക് അനുയോജ്യമായ ഷൂട്ടിംങ്ങ് ലൊക്കേഷനുകളാണ്. പലപ്പോഴും ഇത്തരം സ്ഥലങ്ങളുടേയും, വേദികളുടേയും അഭാവമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വിലക്കിടുന്നത്. ഇതു മറികടക്കുവാൻ വാസ്തു സഹായകമാണ്. വാസ്തു നിശ്ചയിക്കുന്നതിലൂടെ ഒരു സ്ഥലത്തിൻറേയോ, വേദിയുടേയോ ഊർജ്ജ ഉറവിടങ്ങളെ കണ്ടെത്തുവാനാകുന്നു. ഇതിലൂടെ സ്വാഭാവികമായ നല്ല അന്തരീക്ഷം കൊണ്ടുവരുന്നതിനും അത് സമ്മർദ്ധങ്ങളില്ലാതെ ജോലിചെയ്യുവാനും,  ഒത്തൊരുമയോടെ പ്രവർത്തിക്കുവാനും , തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകുവാനും സാധ്യമാക്കുന്നു. കഥയുടെ നിർമ്മാണഗതികളെ വിലയിരുത്തുക ഭാഗ്യാന്വേഷണങ്ങളിലൂടെയാണ് ഇത്തരം ഭാഗ്യങ്ങൾ വന്നുചേരുന്നതിന് വാസ്തു ഫലപ്രദമാണ്. നല്ല കഥയെ വാർത്തെടുക്കുന്നതിന് വാസ്തുപ്രകാരമുള്ള ലൊക്കേഷനുകൾ സഹായിക്കുന്നു. 
നടീനടൻമാരുടെ മുഖലക്ഷണവും അതിനനുയോജ്യമായ ശരീരഭാഷയും ഉത്തമ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ സൃഷ്ടിക്കപ്പെടുന്നതിന് കാരണമായിത്തീരുന്നതുപോലെ വാസ്തു പ്രകാരമുള്ള വേദികളും, സഥലങ്ങളും കഥയുടെ ആവിഷ്കാരത്തിന് നല്ല ഊർജ്ജം പ്രദാനം ചെയ്യുന്നു. ഇതിറെ ഫലം തീർച്ചയായും സിനിമയുടെ ഗംഭീര വിജയങ്ങൾക്ക് കാരണമാകും. 
ഇതുവരെയുള്ള പഠനങ്ങൾ തെളിയിക്കുന്നത് ഊർജ്ജ ഉറവിടങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നവർക്ക്  എല്ലാ മേഖലകളിലും വിജയത്തിലേക്കെത്തുവാൻ കഴിയുന്നുവെന്നാണ്. നല്ല മനസ്സും, നല്ല അന്തരീക്ഷവും ക്രിയാത്മകവും, മികച്ച ഫലം തരുന്നതുമായ  തീരുമാനങ്ങളെടുക്കുവാൻ സഹായിക്കുന്നു.  

സിനിമയ്ക്കാവശ്യമായ വിജയഘടകങ്ങൾ താഴേപ്പറയുന്നവായാണ്.
1.    കഥയ്ക്ക് ഫലപ്രദവും, അനുയോജ്യവുമായ നല്ല കഥാപാത്രങ്ങൾ
2.    കഥാപാത്രങ്ങളുടെ ആശയവിനിമയം സാധ്യമാക്കുന്ന ശരീരഭാഷ
3.    ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് പൂർണ്ണത നൽകുന്ന നിർമ്മാണ സ്ഥലങ്ങളും, വേദികളും അതിനുപറ്റിയ അന്തരീക്ഷവും. 
മുഖലക്ഷണവും, ശരീരഭാഷയും കഥാപാത്രങ്ങൾക്ക് ഒത്തിണങ്ങിയ നടീനടൻമാരെ കണ്ടെത്തുവാൻ സഹായിക്കുന്നുവെങ്കിൽ വാസ്തു കഥ ചിത്രീകരിക്കുന്നതിന് വേണ്ട മികച്ച അന്തരീക്ഷവും , വേദികളും, സ്ഥലങ്ങളും സൃഷ്ടിക്കുന്നു.
മുഖ ലക്ഷണം- മെച്ചപ്പെട്ട ഭാവവ്യത്യാസങ്ങളെ കണ്ടെത്തുന്നു. 
ശരീര ഭാഷ- വ്യക്തിയുടെ ചലനങ്ങളെ തിരിച്ചറിയുന്നു
വാസ്തു- ഭാഗ്യവും മനസു:ഖവും പ്രദാനം ചെയ്യുന്ന അന്തരീക്ഷത്തെ രൂപപ്പെടുത്തുന്നു. 
ഇതെല്ലാം യോജിച്ച് വരുന്നതോടെ പൂർണ്ണമായ മനസാന്നിദ്ധ്യത്തോടെ ഒന്നിച്ച് പ്രവർത്തിക്കുവാനും അത് നല്ലൊരു സിനിമയുടെ പൂർണ്ണതയ്ക്കും, വിജയത്തിനും സഹായകമാവുന്നു. കൂട്ടായ പരിശ്രമത്തിന് നല്ല ഊർജ്ജം എപ്പോഴും കൂടെയുണ്ടാകേണ്ടത്   അത്യാവശ്യമാണ്. 
ഇന്ന് സാമ്പത്തികവിജയം നേടുന്ന സിനിമൾക്കെല്ലാം പറയാനുണ്ടാവുക അണിയറയിലുള്ളവർ അറിഞ്ഞോ അറിയാതേയോ പിന്തുടർന്ന ഇത്തരം മാതൃകകളാണ്. ചലിച്ചിത്ര സംബന്ധമായ നിരന്തരമായ പഠനങ്ങളും ഗവേഷണങ്ങളുമാണ് മുഖലക്ഷണത്തിനും, ശരീരഭാഷയ്ക്കും, വാസ്തുവിനും സിനിമയുടെ വിജയത്തിൽ മുഖ്യപങ്കുവഹിക്കാൻ കഴിയുമെന്ന ഉറച്ചവിശ്വാസത്തിൽ എന്നെ കൊണ്ടെത്തിച്ചത്. സർഗ്ഗാത്മകമായ ഒരു കൂട്ടം നല്ല ചിന്തകളുടെ സമ്മിശ്രണമാണ് ഉത്തമ സിനിമകൾക്കുള്ളിൽ നിറഞ്ഞുനിൽക്കുന്നത്.
ഒരു സിനിമയുടെ വിജയത്തിനായി നമുക്കൊരുമിച്ച് പ്രവർത്തിക്കാം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക