മസ്തിഷ്ക്കത്തിന് തീ
പിടിച്ചപ്പോഴാണ്
ചിന്തകൾ വേവാൻ തുടങ്ങിയത്..
അകക്കാമ്പിൽ നിന്നും
കോരിയെടുത്ത അക്ഷരങ്ങൾക്ക്
ഭ്രാന്ത് പിടിച്ചപ്പോഴാണ്
തൂലികത്തുമ്പിൽ നിന്നും
കവിതകൾ ഇറ്റിറ്റു വീഴാൻ തുടങ്ങിയത്..
എങ്ങും ചോരപ്പാടുകളാണ്
നിറയെ
കണ്ണീർച്ചാലുകളും..
ജീവിതം
എങ്ങനെയാണ്
പകർത്തിയെഴുതേണ്ടതെന്നറിയാതെ
കവിയുടെ ജന്മം
വെറുമൊരു കടലാസിൽ
അപമൃത്യു പുൽകി..!!