ജോലിസ്ഥലത്തേക്ക് പോകുവാൻ ഷെർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോഴാണ് പ്രാർത്ഥന എന്ന പെൺകുട്ടി ആ യുവാവിനെ കാണുന്നത്. ചുരുണ്ട മുടി, വെളുത്ത നിറം, വട്ട കണ്ണട, കട്ടിയുള്ള താടിയും മീശയും തോളിൽ ഒരു ബാഗ്. അയാൾ റയിൽവേ ഗേറ്റ് കടന്നുവരുന്നത് പ്രാർത്ഥനയുടെ ശ്രദ്ധയിൽ പെട്ടു. എന്തോ പിറുപി റുത്തു കൊണ്ടാണ് അയാൾ വരുന്നത്. ചിലപ്പോൾ ജോലി സ്ഥലത്തെ ബുദ്ധിമുട്ടാകാം അല്ലെങ്കിൽ ജീവിത പ്രശ്ന ങ്ങളാവാം അവൾ മനസ്സിൽ ഊഹിച്ചു.
അപ്പോൾ സമയം 7 മണി. അകലെ നിന്നും ട്രെയിനിൻ്റെ ചൂളം വിളി കേൾക്കാം. ആ ശബ്ദം അടുത്തെത്തിക്കൊ ണ്ടിരിക്കുന്നു. അപ്പോഴേക്കും നേത്രാവതി എക്‌സ്പ്രസ്സ് അടുത്തെത്തിക്കഴിഞ്ഞു. തിരക്കൊഴിഞ്ഞ കമ്പാർട്ട്മെന്റ് നോക്കി ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് നേരെ 52 കമ്പാർട്ട്മെൻറ് ലഷ്യമാക്കി അവൾ ഓടി. ടെയിൻ്റെ ബോഗി കൾ കൺമുന്നിലൂടെ ദ്രുതവേഗതയിൽ മിന്നിമറഞ്ഞുകൊണ്ടിരുന്നു. ആളൊഴിഞ്ഞ കമ്പാർട്ട്മെന്റ്റ് നോക്കി കണ്ണു കൾ പായിച്ചു. അവസാനം അല്‌പം തിരക്കൊഴിഞ്ഞ കമ്പാർട്ട്മെൻ്റ് പ്രാർത്ഥനയുടെ കണ്ണിലുടക്കി. ട്രെയിൽ ഒന്നാ മത്തെ പ്ലാറ്റ്ഫോമിൽ വന്നു നിന്നു.
>>>കൂടുതല്‍ വായിക്കാന്‍ താഴെ കാണുന്ന പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക