കുടുംബമൂല്യങ്ങള്‍, വിശ്വാസങ്ങള്‍, വിധിയുടെ അപ്രതീക്ഷിത വഴിത്തിരിവുകള്‍ , ആകര്‍ഷകമായ സംഭവവികാസങ്ങള്‍ എന്നിവയാല്‍ സമ്പന്നമായ പുതിയ പരമ്പര ' പവിത്രം ' ഡിസംബര്‍ 16 , 2024 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.
' പവിത്ര' ത്തിന്റെ കേന്ദ്രബിന്ദു സത്യസന്ധതയ്ക്കും അച്ചടക്കത്തിനും പ്രശംസിക്കപ്പെട്ട ജഡ്ജി ശങ്കരനാരായണന്റെ മൂത്ത മകള്‍ വേദയാണ്. പവിത്രമായ താലിയിലും വിവാഹത്തിന്റെ മഹത്വത്തിലും അചഞ്ചലമായ വിശ്വാസവും പക്വതയും ആഴത്തിലുള്ള മതവിശ്വാസമുള്ളവളുമാണ് വേദ.
അവളുടെ ബാല്യകാല സുഹൃത്തും അഭിഭാഷകനുമായ ദര്‍ശനുമായി അവളുടെ വിവാഹം നിശ്ചയിച്ചതോടെ അവളുടെ ജീവിതം സന്തോഷകരമായ വഴിത്തിരിവിലേക്ക് മാറുന്നു. എന്നിരുന്നാലും, കുപ്രസിദ്ധ റൗഡിയും ശക്തനായ ഒരു രാഷ്ട്രീയക്കാരന്റെ വലംകൈയുമായ വിക്രം അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നതോടുകൂടി കഥ അപ്രതീക്ഷിതവഴിതിരുവിലൂടെ കടന്നുപോകുന്നു. ഒരു പ്രേത്യേകസാഹചര്യത്തില്‍ വിക്രം ഒരു ക്ഷേത്രത്തില്‍ നിന്ന് ഒരു താലി എടുത്ത് വേദയുടെ കഴുത്തില്‍ കെട്ടുന്നതോടുകൂടി അവളുടെ ജീവിതം തലകീഴായി മാറുന്നു.
വേദയുടെ അചഞ്ചലമായ വിശ്വാസങ്ങള്‍, സാഹചര്യങ്ങള്‍ക്കിടയിലും വിക്രമിനെ ഭര്‍ത്താവായി അംഗീകരിക്കാന്‍ അവളെ പ്രേരിപ്പിക്കുന്നു, തീവ്രവും വൈകാരികവുമായ ഒരു യാത്രയ്ക്ക് ഇത് കളമൊരുക്കുന്നു. വിശ്വാസം, ധാര്‍മ്മികത, വീണ്ടെടുപ്പ് എന്നിവയുടെതീഷ്ണമായ പരീക്ഷണങ്ങളിലൂടെ വേദയുടെയും വിക്രമിന്റെയും ദര്‍ശന്റെയും ജീവിതയാത്ര വികസിക്കുന്നു.
മികവുറ്റ അഭിനയവും ആവേശകരമായ കഥാവിഷ്‌കാരവും കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ പുതിയ പരമ്പര ' പവിത്രം ' ഡിസംബര്‍ 16 , 2024 - മുതല്‍, തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 9-ന് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.