Image

പുഷ്‌പ 2 വ്യാജപതിപ്പ് യൂട്യൂബിൽ

Published on 11 December, 2024
പുഷ്‌പ 2 വ്യാജപതിപ്പ് യൂട്യൂബിൽ

പാന്‍ ഇന്ത്യന്‍ ഹിറ്റായി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന പുഷ്പ 2-വിന്റെ ഹിന്ദി വ്യാജപതിപ്പ് യൂട്യൂബിൽ. മിന്റു കുമാര്‍ മിന്റുരാജ് എന്റർടൈയ്ൻമെന്റ് എന്ന യൂട്യൂബ് അക്കൗണ്ടിലാണ് സിനിമയുടെ തീയറ്റർ പതിപ്പ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം ഈ പതിപ്പ് കണ്ടത്.

1000 കോടി എന്ന സംഖ്യയിലേക്ക് ചിത്രം കുതിക്കുമ്പോഴാണ് ഈ വലിയ തിരിച്ചടി ലഭിച്ചിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് പ്രദർശനം തുടരുകയാണ് അല്ലു അർജുൻ ചിത്രമായ പുഷ്പ 2 ദി റൂൾ. ഇതിനിടയിൽ സിനിമയുടെ ഹിന്ദി വേർഷന്റെ വ്യാജപതിപ്പ് യൂട്യൂബിൽ പ്രചരിച്ചിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

മിന്റു കുമാര്‍ മിന്റുരാജ് എന്റർടൈയ്ൻമെന്റ് എന്ന പേജിലാണ് സിനിമയുടെ വ്യാജപതിപ്പ് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. 26 ലക്ഷത്തോളം പേരാണ് ഇതിനകം ചിത്രം യൂട്യൂബിൽ കണ്ടത്. എട്ട് മണിക്കൂർ മുൻപാണ് ചിത്രം അപ്‌ലോഡ് ചെയ്തത്. ഈ വ്യാജപതിപ്പിനെതിരെ തെലുങ്ക് ഫിലിം പ്രൊഡ്യൂസഴ്സ് കൗൺസിലിന്റെ ഭാഗത്തുനിന്നും പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ വ്യാജപതിപ്പ് നീക്കം ചെയ്തു.

മികച്ച കളക്ഷനാണ് ആഗോള ബോക്സ് ഓഫീസിൽ നിന്ന് സിനിമ നേടിയിരിക്കുന്നത്. 922 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള വേൾഡ് വൈഡ് കളക്ഷൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക