അസാധ്യമാണന്ന് നമ്മൾ ധരിക്കുന്ന ഒരുപാടുണ്ട് ജീവിതത്തിൽ.....
മാറ്റാനും
മറക്കാനും
വെറുക്കാനും കഴിയാത്ത....,
ഹൃദയത്തോട് ചേർത്ത് നിർത്തുന്ന പലതും .....
എന്നാൽ സാധ്യമാണന്ന് ,സാധ്യമാക്കിയേ തീരൂ എന്ന് ,പലപ്പോഴായ് ജീവിതം..., നാമറിയാതെ നമ്മെ കാണിച്ചു കൊണ്ടേയിരിക്കും ...അത്രമേൽ പ്രിയപ്പെട്ടതെല്ലാം ഒരു കാരണത്താൽ വെറുക്കപെടുമ്പോൾ...
ഒരിക്കലും മറക്കാൻ കഴിയാത്ത അവർ
നമുക്ക് സമ്മാനിച്ച നിമിഷങ്ങളെല്ലാം...
കാരണമില്ലാത്ത ഒരു കാരണമായി ഓർത്തുകൊണ്ടേയിരിക്കും നമ്മളിൽ ചിലരെങ്കിലും....
എന്തെന്നാൽ ...
മറക്കാനും വെറുക്കാനും വേണ്ടിയല്ല നമ്മളിൽ ചിലരെങ്കിലും സ്നേഹിക്കുന്നതും...
വിശ്വസിക്കുന്നതും....
കാലത്തിന്റെ ഏടുകളിൽ കുറിക്കപ്പെട്ട ആ ഒരോർമ്മകൾ...
നമ്മളിൽ എന്നും ഒരു മുറിപ്പാട് സമ്മാനിക്കുമ്പോൾ...
മറ്റേതു സന്തോഷങ്ങൾക്കിടയിലും....
ഒരു നോവായി അത് നമ്മളെ...
വേദനിപ്പിച്ചു കൊണ്ടേയിരിക്കും....
എപ്പോഴും..
ഇനി അതൊരിക്കലും തിരികെ നമ്മിലേക്കില്ല എന്നായിരുന്നാൽ കൂടിയും...അസാധ്യമാണന്ന് നമ്മൾ ധരിക്കുന്ന ഒരുപാടുണ്ട് ജീവിതത്തിൽ.....
മാറ്റാനും
മറക്കാനും
വെറുക്കാനും കഴിയാത്ത....,
ഹൃദയത്തോട് ചേർത്ത് നിർത്തുന്ന പലതും .....
എന്നാൽ സാധ്യമാണന്ന് ,സാധ്യമാക്കിയേ തീരൂ എന്ന് ,പലപ്പോഴായ് ജീവിതം..., നാമറിയാതെ നമ്മെ കാണിച്ചു കൊണ്ടേയിരിക്കും ...വന്ന് ഭവിക്കുന്നതെല്ലാം നന്മയ്ക്കായിട്ടാണെന്ന് കരുതുക....
കൈവിട്ടു പോയതെല്ലാം നഷ്ടങ്ങളല്ല.....
എത്ര ചേർത്തുപിടിച്ചാലും ചോർന്നു പോകാനുള്ളതെല്ലാം പോകും...