Image

മുടിനാര് (ഇമലയാളി കഥാമത്സരം 2024: പി.വി.സുരേഷ്)

Published on 12 December, 2024
മുടിനാര് (ഇമലയാളി കഥാമത്സരം 2024: പി.വി.സുരേഷ്)

മൊബൈൽ ഫോണിലെ അലറാം നിർത്താതെ ചിലച്ചു.പുലർച്ച നാലുമണിയായെന്ന് വിളിച്ച് പറയുന്ന പോലെ .അവൾ ഞെട്ടിയുണർന്നു. ലേശം നേരം കൂടി ചുരുണ്ടുകൂടി കിടക്കണമെന്നുണ്ട്. പക്ഷേ... പ്രാർത്ഥനയോടെ അവൾ പിടഞ്ഞെണീറ്റു. അരികെ ഭർത്താവ് കൂർക്കം വെലിച്ചു റ ങ്ങുന്നുണ്ട്. അപ്പുറത്ത് കുട്ടികളും. അവൾ നേരെ അടുക്കളയിലേക്ക് നടന്നു.മുഖം കഴുകി തുടച്ചു. കൊഴുക്കുലിഞ്ഞ് തുപ്പി, ഒരു ഗ്ലാസ്സ് പച്ചവെള്ളം കുടിച്ചു. ഇനി.... അടുക്കള പണിയുടെ കുത്തൊഴുക്കാണ്. ചായയുണ്ടാക്കണം. ദോശയുണ്ടാക്കണം,സാമ്പാറും ചട്നിയും പിന്നെ ഉള്ളി ചമ ന്തിയും തയ്യാറാക്കണം. ഉള്ളിച്ചമ്മന്തി ഭർത്താവിന് നിർബന്ധമാണ്. ഇല്ലെങ്കിൽ ഭർത്താവിൻ്റെ സ്വാഭാവം മാറും.സാമ്പാറിനുള്ള കലംഅടുപ്പത്ത് വെച്ച്, നാളികേരം ചിരകി. ദോശയുണ്ടാക്കി കഴിഞ്ഞപ്പോൾ പല്ല് തേച്ച് മുഖം കഴുകി. മുറ്റം അടിച്ചോരി .അകവും ഉമ്മറ വും അടിച്ചു തുടച്ചു. വേഗത്തിൽ മേക്കെഴുകീട്ട് ദൈവ ഫോട്ടോയ്ക്ക് മുന്നിൽ വിളക്ക് വെച്ചു. കർപ്പൂരംകത്തിച്ചുഴിഞ്ഞു. അപ്പോഴയ്ക്കും ഭർത്താവും കുട്ടികളും ഉണർന്നു.പത്രക്കാരൻ മുറ്റത്തേക്ക് വെലിച്ചെറിഞ്ഞ പത്രവും ചെറുനാരങ്ങ പിഴിഞ്ഞ കട്ടനും ടീപ്പോയിൽ കൊണ്ടു വെച്ചു.ഭാര്യയുടെ മുഖത്ത് ഒന്നാം ഘട്ടം പണി പൂർത്തിയായതിലുള്ള ആശ്വാസരശ്മികളുദിച്ചു. അവൾ ക്ലോക്കിലേക്ക് നോക്കി .രണ്ടാം ഘട്ടം പണികൾ വേഗത്തിലാക്കേണ്ടിയിരിക്കുന്നു .ബാത്ത് റൂമ് വൃത്തിക്കേടുണ്ടോന്ന് ഓട്ട പാച്ചിൽ പരിശോദന നടത്തി.ഭർത്താവിന് പല്ല് തേക്കാനുള്ള പേസ്റ്റ്, ബ്രഷ്, കുളിക്കാനുള്ള സോപ്പ്, തോർത്ത് തുടങ്ങിയവ അതാത് സ്ഥാനങ്ങളിൽ ഉണ്ടോന്ന് ഉറപ്പിച്ചു.വ്യായാമത്തിൻ്റെ ഭാഗമായി നടക്കാൻ പോയ ഭർത്താവ് വിയർത്ത് കുളിച്ച് വീട്ടിലെത്തി. ഭർത്താവിൻ്റെ പത്രവായനയും കുളിയും പ്രാർത്ഥനയും കഴിഞ്ഞ് ജോലിയ്ക്ക് പോകാനുള്ള ഒരുക്കത്തിലായി.തലേന്ന് രാത്രി അവൾ ഇസ്തിരിയിട്ട് വെച്ച പാൻ്റ്സും ഷർട്ടും ചുളിവുകളുണ്ടോന്ന് ഭൂത കണ്ണാടി നോട്ടം നടത്തി. പോരാ ... എന്ന ഭാവത്തിൽ ഭാര്യയെ അയാൾ തുറിച്ചുനോക്കി.ആ നോട്ടത്തിൽ നിന്ന് രക്ഷനേടുന്നതിനായി അവൾ അടിക്കളയിലേക്ക് നടന്നു.അടുക്കളയിൽ പ്രഷർകുക്കർ ദേഷ്യപ്പെടുന്ന പോലെ ശബ്ദമുണ്ടാക്കി.
തീൻമേശപ്പുറത്ത് ആവി പറക്കുന്ന ചായയും മൊരിഞ്ഞ ദോശയും ചട്നി യും ,ചമന്തിയും, സാമ്പാറും 'ജീരകവെള്ളവും നിരത്തിവെച്ചു.കുട്ടികൾ ഇന്നലെ പഠിച്ചതിൻ്റെ ബാക്കി പഠിച്ചവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഭർത്താവ് ജോലിയ്ക്ക് പോയിട്ട് വേണംകുട്ടികളുടെ കാര്യങ്ങൾ നോക്കാൻ. ഭർത്താവ് കസേരയിൽ ഗൗരവം പൂണ്ടിരുന്നു. ചായയ്ക്ക് കടുപ്പമുണ്ടോ.. കുറവുണ്ടോ .. ദോശയ്ക്ക് മൊരിവുണ്ടോ... മൊരിഞ്ഞ് കരിഞ്ഞ് ണ്ടോ, ചട്നിയിൽ ഉപ്പ് കൂടുത്തലുണ്ടോ .. എന്നൊക്കെ നോക്കി ഭർത്താവ് ഭക്ഷണം കഴിക്കാൻ തുടങ്ങി.പൊടുന്നനെ..! മാജിക്ക് ക്കാരൻ വായയിൽ നിന്ന് നാട പുറത്തേക്ക് വെലിച്ചെടുക്കുന്ന പോലെ ചവച്ചരച്ച ദോശയിൽ നിന്ന് ഒരു വലിയ മുടിനാര് വെലിച്ച് പുറത്തേക്കിട്ടു. ബാക്കിയുള്ളത് വേസ്റ്റ് പാത്രത്തിൽ തുപ്പിയിട്ടു.അണ പൊട്ടിയ കോപത്തോടെ അയാൾ പച്ചമുളക് അരച്ച് ചേർത്തുണ്ടാക്കിയ ചട്നി പാത്രമെടുത്ത് ഭാര്യയുടെ മുഖത്തേക്കൊഴിച്ചു. വേഗത്തിൽ ഭർത്താവെഴുന്നേറ്റ് കൈകെഴുകി. അക്ഷന്തവ്യ അപരാധമാണ് സംഭവിച്ചതെന്നറിഞ്ഞ ഭാര്യ കുറ്റമേറ്റെടുത്ത് കരഞ്ഞ് പറഞ്ഞു. " ഒന്നും കഴിക്കാണ്ട് പട്ട്ണ്യാണ്യായി പൊവ്വര്ത്. ഞാന് വേറെ ദോശയുണ്ടാക്കി തരാം.. " ഭർത്താവത് കേട്ടതായി നടിച്ചില്ല. മുറ്റത്തേക്ക് നടക്കുന്നതിനിടയ്ക്ക്ക്ക് ഭർത്താവ് ഉറക്കെ പറഞ്ഞു: "മര്യാദയ്ക്ക് ഒരു ദോശ പോലും ഉണ്ടാക്കാനറിയാത്ത ജന്തു.വെറുതെ വീട്ടില് തിന്നിരിക്കണോണ്ടാ...ഈ അലസതയൊക്കെ." കാർപോർച്ചിൽ കിടന്ന കാറെടുത്ത് ദേഷ്യ പ്രകടനം കാറിൽ കാണിച്ച് ശരവേഗത്തിലോടിച്ചു പോയി. അമ്മ വെലിയൊരു തെറ്റ് ചെയ്ത പോലെ കുട്ടികൾ അമ്മയെ ഒന്ന് നോക്കിയിട്ട് പഠിപ്പ് തുടർന്നു. എരിവും പുളിയും കയ്പ്പും ഇടകലർന്ന അടുക്കളയിലെ വാഷ്ബോസിലെ പൈപ്പ് തുറന്ന് അവൾ മുഖം കഴുകി. കണ്ണുകൾ ചുവന്ന് വീർത്തിരിക്കുന്നു. അടയ്ക്കുമ്പോഴും തുറക്കുമ്പോഴും ധാരധാരയായി വെള്ളമൊഴുകുന്നു. കണ്ണിൻ്റെ നീറ്റലിൽ അവൾ പിടഞ്ഞില്ല.... കരഞ്ഞില്ല... മുടിനാര് കാരണം സംഭവിച്ച അപരാധം ഓർത്ത്, രാവിലെ ഭർത്താവ് പട്ടിണിയായി പോയതിൽ അവളുടെ ഉള്ള് പച്ചമുളകിൻ്റെ എരുവിനേക്കാൾ എരുവിൽ പിടഞ്ഞു. തണ്ടിലിൽ ഒരു കൊളുത്ത് വെലി പോലെ. ഇത് വെരെ ഒന്നിരുന്നിട്ടില്ല. അവൾ ഡ്രോയിംങ്ങ് റൂമിലെ ദിവാൻ കോട്ടിൽ ചെന്ന് കിടന്നു. കുട്ടികളരികിലെത്തി .മൂത്ത മകൻ ചോദിച്ചു: "അമ്മ എന്തിനാ ..വെറുതെ കെടക്കണേ... ഞങ്ങക്ക് സ്ക്കൂളില് പോണ്ടേ .. ?"
രണ്ടാമത്തെ മകൻ പറഞ്ഞു. "അമ്മേ.... കുളിക്കാൻ ചൂടെള്ളം കൊണ്ടെക്കി. ബെസിപ്പൊ വെരും "
തണ്ടിലിൽ ഒരു മിന്നൽ വന്നത് ഗൗനിക്കാതെ അവൾ പിടഞ്ഞെണീറ്റു. മൂത്ത മോൻ്റെ തോളിൽ കയ്യിട്ടു .ഇനിസ്ക്കുള് ബസ്സ് പിടിക്കാനുള്ള പാച്ചിലാണ്. അവൾ ബാത്ത് റൂമിൽ ചൂട് വെള്ളം കൊണ്ടാഴിക്കുന്നതിനിടയ്ക്ക് കണ്ണാടിയിലേക്ക് നോക്കി.ഇടക്കിടെ കണ്ണുകളിൽ നിന്ന് അടർന്ന് വീഴുന്ന കണ്ണീരിന് മഴവിൽ നിറം. കുട്ടികളെ ബസ്സിൽ കേറ്റി വിട്ട് വന്ന്, മുഖം നന്നായി സോപ്പിട്ട് കെഴുകി തുടച്ചു. ഇനി തുണികൾ തിരു മ്പാനൊത്തിരിയുണ്ട്. അല്പം കഴിഞ്ഞ് ചെയ്യാമെന്ന തീരുമാനത്തോടെ ടീ.വി.ഓൺ ചെയ്ത് ദിവാൻ കോട്ടിൽ ചെന്ന് കിടന്നു. ചാനലിലെ ഒരു പരസ്യം കൗതുകത്തോടെ വീക്ഷിച്ചു. സുന്ദരിയായ യുവതിയുടെ നീണ്ട് സമൃദ്ധ മുടിയിഴകളിലൂടെ മുഖം ചേർത്ത് ഒരു യുവാവ് ഓരോ മുടിയിഴകളും ആർത്തിയോടെ ചുംബിക്കുന്നു..! അതിലൊരു മുടിനാര് യുവാവ് കഴിക്കുന്ന ഭക്ഷണത്തിൽ വീണാലുള്ള കഥ..'..! അങ്ങിനെ ഓർത്തപ്പോൾ അവൾക്ക് ചിരി പൊട്ടി. അവളുറക്കെ ചിരിക്കാൻ തുടങ്ങി.ഒപ്പം തണ്ടിലിലൊരു മിന്നലും...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക