Image

ആദി (ഇമലയാളി കഥാമത്സരം 2024: സുബിൻ റ്റി സ്കറിയ)

Published on 12 December, 2024
ആദി (ഇമലയാളി കഥാമത്സരം 2024: സുബിൻ റ്റി സ്കറിയ)

കൊച്ചേച്ചിടെ   അലർച്ച കെട്ടിട്ടാണ് ഞാൻ ഉണർന്നത്  നോക്കുമ്പോൾ  തറയിൽ  കുപ്പി  വീണ് നാശമായി ഇരിക്കുകയാണ് പാതി കഴിഞ്ഞ ഉച്ചമയക്കത്തിലെ അലസ്യത്തിൽ  ഞാൻ    ചോദിച്ചു   അവൻ വീണ്ടും   ഇവിടെ  കയറി അല്ലെ.......  ഒരു മൂളലിനു ശേഷം കൊച്ചേച്ചി    തറയിൽ വീണ കുപ്പിച്ചില്ലുകൾ ഓരോന്നായി  എടുത്തു  മാറ്റുകയായിരുന്നു...   ദേഷ്യവും സങ്കടവും കാരണം  പല്ലുകൾ ഇരുമ്പുന്ന ശബ്ദം എനിക്ക് കേൾക്കമാരുന്നു 
എനിക്ക് കുട്ട്യോളെ ഇഷ്ടമാണെന്ന്  അറിയാം  അതുകൊണ്ടാണ്   ഒന്നും പറയാത്തത് എന്ന്  മനസിലായി  പെട്ടന്ന് സുമേച്ചി  വന്നു  ചോദിച്ചു  ആ B 16 ലെ   എന്തോ സാധനം കാണാനില്ലന്ന് പറഞ്ഞു    സുപ്രണ്ട്  എല്ലാരേം തിരക്കുന്നുണ്ട്....  എല്ലാരും  അങ്ങോട്ട് ചെല്ല്   സുമേച്ചി   അധികാര സ്വരത്തിൽ  പറഞ്ഞു   അവളുടെ   ഭരണം എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ലട്ടോ ആതിയെ..... സുമേച്ചി അങ്ങൊട് നീങ്ങിയപ്പോൾ  കൊച്ചേച്ചി പറഞ്ഞു  അത് പോട്ടെ കൊച്ചേച്ചി എന്ന് ഞാനും.  
ഞങ്ങൾ രണ്ടു പേരും ഒരു പോലെ ഇറങ്ങി പോകുന്ന വഴിയിൽ ആ കള്ളകുറുമ്പൻ  അത് വഴി ഓടിനടക്കുന്നുണ്ടായിരുന്നു   പോകുന്ന വഴിയിൽ ചില ആളുകൾ എന്നെ   നോക്കുന്നത് ഞാൻ  ശ്രദ്ധിക്കുന്നണ്ടായിരുന്നു ചിലരുടെ   നോട്ടങ്ങൾ എന്നെ അലോസരപ്പെടുത്തി   ഞാൻ അതെല്ലാം കണ്ടില്ലഎന്ന മട്ടിൽ നടന്നു  2 നിലയിലെ  3 മത്തെ  മുറിയാണ് സുപ്രണ്ട് സർന്റെ,  ഞങ്ങൾ അവിടെ   എത്തിയപ്പോൾ സുപ്രണ്ട് സർ ഭയങ്കര ദേഷ്യത്തിലും തിരക്കിന്റേം ഇടയിൽ തന്നെ അല്ലേലും ഇവരെ പോലുള്ളവരെ  ജോലിക്ക് വെച്ച എന്നെ തന്നെ വേണം പറയാൻ എന്ന് പറയുകയും ഞങ്ങൾ അങ്ങൊട് എത്തുകയും ഒരുപോലെആയിരുന്നു  എന്താണ് സാറേ പ്രശ്നമെന്ന്  കൊച്ചേച്ചി   ചോദിച്ചു  നിങ്ങൾ ഇതിൽ ഇടപെടേണ്ട എന്ന് സുപ്രണ്ടിന്റെ മറുപടി ഇത് പോലെ ഉള്ള മൂന്നാം തരക്കാരെ ജോലിക്ക് വച്ച എന്നെ വേണം പറയാൻ  പെണ്ണിൽ നിന്ന് ആണായതല്ലേ  ഇതല്ല ഇതിനപ്പുറവും ചെയ്യും എന്താണ് പ്രശ്നമെന്ന് പോലും എനിക്ക്  മനസിലാവുന്നില്ലരുന്നു 
 കുറച്ചു നാൾ മുൻപ് വരെ  പെണ്ണിന്റെ ശരീരവും ആണിന്റെ സ്വഭാവം  എന്നായിരുന്നു കേട്ടുകൊണ്ടിരുന്നത്  എന്നാൽ ഇപ്പോൾ..... 
എനിക്ക്  കരച്ചിൽ വരാതെ പിടിച്ചുനിന്നുകൊണ്ട്  ഞാൻ ചോദിച്ചു  എന്ത് തെറ്റാണ് സാറേ ഞാൻ ചെയ്തത്.  നിനക്ക് അറിയില്ല അല്ലെ ആ b16 ലെ  മേശയിൽ ഇരുന്ന പൈസ കാണാൻ ഇല്ല  അവിടെ അവസാനം കേറിയത് നീയാണ് നീ തന്നെ ആയിരിക്കും  അത്....  
സുപ്രണ്ട് മുഴുവൻ പറയുന്നതിന് മുൻപ് തന്നെ കൊച്ചേച്ചിടെ മറുപടി വന്നിരുന്നു ഇവനൊങ്ങും എടുത്തിട്ടില്ല സാറേ.... ഇവൻ ഇന്ന്  താഴെ നിലയിൽ ആയിരുന്നു ഡ്യൂട്ടി അത് കേട്ടതും   സുപ്രണ്ട് ദേഷ്യം കടിച്ചമർത്തികൊണ്ട്  എന്നെ ഒരു നോട്ടം ആ   കണ്ണുകളിലെ  ദേഷ്യ ഭാവം എന്നിലേക്കു വരുന്ന പോലെ തോന്നി എവിടുന്നോ ഇല്ലാത്ത ഭയം  നെഞ്ചിൽ തളച്ചു കേറുന്നപോലെ. ഞാനും കൊച്ചേച്ചിയും   സുപ്രണ്ടിന്റെ മുറിയിൽ നിന്ന് ഇറങ്ങി  അത് വഴി വന്ന സുമേച്ചി ഇതെല്ലാം കണ്ടിട്ട് ചിരിക്കുന്നുണ്ടായിരുന്നു കൊച്ചേച്ചി അവിടെ നിന്ന്  സുമേച്ചിയെ  നല്ലത് പറയുന്നണ്ടായിരുന്നു   ഞാൻ അവിടെ നിലക്കാതെ  എന്റെ മനസിന്റെ മുഴുവൻ ശക്തി ശരീരത്തിലേക്ക് ആവാഹിച്ചു നടന്നു എങ്ങനെ, ഇപ്പോൾ ഈ സംഭവം നടന്നു എന്ന് എനിക്ക് ഒരു പിടിയും കിട്ടിയിരുന്നില്ല. 
അപ്പോളാണ്  b16 അല്ലെ ആ കുറുമ്പൻ എന്ന ചിന്ത വന്നത്  പക്ഷെ അവൻ അങ്ങനെ ചെയ്യുമോ
ഏയ്.... അത് വിടാം പിന്നെ ഇങ്ങനെ ചിന്തിച്ചുകൊണ്ട് b16 ന്റെ മുമ്പിൽ എത്തി    
അവിടെ  എന്നെ കണ്ടപ്പോൾ റൂമിലെ പരതൽ  നിർത്തികൊണ്ട്  ആ യുവതി ചോദിച്ചു എന്റെ പൈസ കണ്ടിരുന്നോ  1000 രൂപ ഞാൻ ഇവിടെ മേശയിൽ  വച്ചിരുന്നു  അത് കാണാൻ ഇല്ല   ഡിസ്ചാർജ്  ചെയ്യാൻ എനിക്ക് ആ പൈസകൂടെ വേണം. എനിക്ക് എന്ത് പറയണം എന്ന് അറിയില്ല ഞാനും അവരുടെ കുടെ  സഹായിക്കാൻ  ആരംഭിച്ചു കുറെ പരതിയിട്ടും  ആ പണം ഞങ്ങൾക്ക് കിട്ടിയിരുന്നില്ല..ആ അമ്മയുടെ വിഷമം കൂടി കൂടി വരുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു   
അപ്പോളാണ് ആ കുട്ടികുറുമ്പൻ അവിടെ ഓടി വന്നത്  അവന്റെ  ഇപ്പോളുള്ള പെരുമാറ്റം കണ്ടിട്ട് എനിക്ക് പന്തികേട് തോന്നി  ഞാൻ അവനെ നോക്കി അവൻ എന്നെ  നോക്കി ഒരു കള്ളചിരി ചിരിച്ചു പെട്ടന് അവൻ ആ  വാതിൽ അടച്ചു  
നീ എന്താ ഈ കാണിക്കുന്നേ എന്ന് പറഞ്ഞു അവനെ തല്ലാൻ  വന്നപ്പോൾ എന്റെ പുറകിൽ അവൻ ഒളിച്ചു  അവന്റെ മോണ കാട്ടിയുള്ള ആ ചിരിയിൽ അവന്റെ അമ്മക്ക് അവനെ തല്ലാൻ തോന്നിയില്ല  അവന്റെ പോക്കറ്റിൽ നിന്ന് കാണാതായ പൈസ അവൻ പുറത്തെടുത്തു  ഞാൻ അന്താളിച്ചു  എന്താണ് ഇവൻ ഇങ്ങനെ എന്ന് മനസിൽആവുന്നില്ല ഇവൻ ഇങ്ങനെ അല്ലാരുന്നല്ലോ  ഇത്തിരി കുസൃതി ഉള്ളത് അല്ലതെ  ഇങ്ങനെ കള്ളത്തരം കാണിക്കും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല  നീ എന്താ ഇങ്ങനെ ചെയ്തേ ഞാൻ ചോദിച്ചു   എന്നെ കെട്ടിപിടിച്ചു  ഇരിക്കാമോ  അച്ഛാ.  നീ എന്താടാ പറഞ്ഞെ അവനെ ഒന്ന് തല്ലി  അവൻ കരയാൻ തുടങ്ങി എനിക്ക് അമ്മ മാത്രമേയുള്ളൂ  അച്ഛൻ ഇല്ല എനിക്ക് ഈ അച്ഛൻ മതിയമ്മേ എന്ന് പറഞ്ഞു എന്നെ  അവൻ മുറുക്കെ പിടിച്ചു  അവനെ പിടിച്ചു വലിച്ചു ബാഗ് എടുത്തു കൊണ്ട് അവന്റെ അമ്മ  ഇറങ്ങി  എന്നോട് ഒരു സോറി  പറഞ്ഞു  
പക്ഷെ അവന്റെ വാശിയാണ് അവസാനം ജയിച്ചത്    അവൻ എന്നെയും കൂട്ടികൊണ്ട്   കാന്റീൻ വന്നു അവിടെ അവന്റെ അമ്മയും ഇരിക്കുന്നുണ്ടാർയിരുന്നു   പെട്ടന്ന് കൊച്ചേച്ചി   അവിടെ  വന്നു അവനെ കൊച്ചേച്ചിടെ കൂടെ പറഞ്ഞു വിട്ടിട്ട്  അവന്റെ അമ്മ എന്നോട്   ഇരിക്കാൻ പറഞ്ഞു  
ജോസഫ്ട്ടാ 2 ചായ   ഞാൻ ആംഗ്യം കാണിച്ചു    അവർ എന്നോട്   പേരുപറഞ്ഞു  ആരതി.   അവൻ അങ്ങനെ പറയും എന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല   5 വർഷം മുൻപ് ഒരു ആക്സിഡന്റിലാണ്  അരവിന്ദ് പോകുന്നത് അതിന് ശേഷം ഞാനും  മോനും മാത്രമാണ് എന്റെ ലോകം  പക്ഷേ അവനു ഒരു അച്ഛന്റെ സ്നേഹം എന്താണ് എന്ന് അറിയില്ല   ഞാൻ ഇപ്പോൾ അവന്റെ ഭാഗത്തു നിന്ന്  ആലോചിക്കാൻ തുടങ്ങിയിരിക്കുന്നു 
ഇത് കേട്ടപ്പോൾ എനിക്ക് ഒരു ഇടിവെട്ട് ഏറ്റപോലെ ആയി പോയി  എന്ത് പറയണം എന്ന് അറിയില്ല  ഞാൻ പെട്ടന്ന് എഴുന്നേറ്റു   ആരതിയും  എഴുന്നേറ്റിട്ട്  പറഞ്ഞു നല്ലത് പോലെ ആലോചിച്ചു പറഞ്ഞ മതിയെന്ന് പറഞ്ഞു ആലോചിക്കാതെ തന്നെ ഞാൻ മറുപടി പറഞ്ഞു  
അവൻ എപ്പോൾ എന്നെ  കാണണം എന്ന് തോന്നുന്നോ അപ്പോൾ ഞാൻ അവൻ അച്ഛനായി കുടെഒണ്ടാവും പക്ഷെ കല്യാണം അത് ഈ സമൂഹം...  പറഞ്ഞു തിരുന്നതിനു മുൻപ് തന്നെ  ആരതി എന്നെ കൈ ചേർത്ത് പിടിച്ചിരുന്നു
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക