15 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നടി കീർത്തി സുരേഷും ആന്‍റണി തട്ടിലും വിവാഹിതരായി. ഗോവയില്‍ നടന്ന ചടങ്ങില്‍ ആന്റണി തട്ടില്‍ കീര്‍ത്തിക്ക് താലി ചാര്‍ത്തി. വിവാഹ ചിത്രങ്ങള്‍ കീര്‍ത്തി സുരേഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഗോവയിലെ റിസോർട്ടില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള, പശ്ചിമബംഗാള്‍ ഗവർണർ സി.വി. ആനന്ദബോസ്, സംവിധായകൻ പ്രിയദർശൻ, ദിലീപ്, ബിജു മേനോൻ, സംയുക്ത വർമ, തൃഷ, വിജയ്, എം.ജി ശ്രീകുമാർ, ഗുഡ് നൈറ്റ് മോഹൻ, നാനി, നാഗാശ്വിൻ, ആറ്റ്‌ലി, ലിംഗസ്വാമി, രഞ്ജിത്ത്, രാകേഷ്, തുടങ്ങിയവർ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
15 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് കൊച്ചി സ്വദേശിയായ ആന്‍റണി തട്ടിലും കീര്‍ത്തിയും വിവാഹിതരാകുന്നത്.
പരമ്പരാഗത രീതിയിൽ വധുവായി അണിഞ്ഞൊരുങ്ങിയാണ് കീർത്തി ചടങ്ങിനെത്തിയത്. മഞ്ഞയിൽ പച്ചബോർഡറുള്ള പട്ടുപുടവയാണ് കീർത്തി ധരിച്ചത്. ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസ്സുകാരനാണ് ആന്റണി തട്ടില്‍.
അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നിര്‍മാതാവ് സുരേഷ് കുമാറിന്റെയും ചലച്ചിത്രതാരം മേനകാ സുരേഷ് കുമാറിന്റെയും ഇളയ മകളാണ് കീര്‍ത്തി. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന് ഒപ്പമായിരുന്നു കീര്‍ത്തിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.