Image

ചരിത്രം കുറിച്ച് ഫൊക്കാന ടെക്സാസ് റീജിയൻ; ഉദ്ഘാടനം വർണാഭമായി

ശ്രീകുമാർ ഉണ്ണിത്താൻ Published on 12 December, 2024
ചരിത്രം കുറിച്ച് ഫൊക്കാന ടെക്സാസ് റീജിയൻ; ഉദ്ഘാടനം  വർണാഭമായി

ന്യു യോർക്ക്: വലിയ പങ്കാളിത്തവും ശ്രദ്ധേയമായ പ്രസംഗങ്ങളും  മികച്ച കലാ പരിപാടികളും  കൊണ്ട്  ഫൊക്കാന ടെക്സാസ്   റീജിയന്റെ   പ്രവർത്തന ഉൽഘാടനം    വേറിട്ടതായി. ടെക്സാസ്  റീജിയന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വർണാഭമായ ഒരു റീജണൽ ഉൽഘാടനം നടക്കുന്നത്,  ഈ റീജിയന്റെ സൗഹൃദകൂട്ടായ്മയുടെ ഏറ്റവും മികച്ച വേദി ഒരുക്കാൻ ഫാൻസിമോൾ പള്ളത്തുമഠത്തിനും  സഹപ്രവർത്തകർക്കും കഴിഞ്ഞു.

ഷുഗർലാൻഡിലുള്ള ഇന്ത്യൻ സമ്മർ റെസ്റ്റോറന്റിന്റെ  മനോഹരമായ ഓഡിറ്റോറിയത്തിലായിരുന്നു ആദ്യന്തം ഹൃദ്യമായ ഈ  പരിപാടി. ഇരുനൂറിൽ അധികം പേർ പങ്കെടുത്തു ഈ  പരിപാടിയിൽ   ചെണ്ടമേളത്തോടെ ആണ് അതിഥികളെ വരവേറ്റത് .   സാബു തിരുവല്ലയുടെ  ഈശ്വരപ്രാർത്ഥനോയോട്    ആരംഭിച്ച  മീറ്റിങ് റീജണൽ കൾച്ചറൽ കോർഡിനേറ്റർ  വിനോയ് കുര്യൻ ആമുഖ പ്രസംഗം നടത്തുകയും റീജിയണൽ  കോർഡിനേറ്റർ ജോജി ജോസഫ് ഏവർക്കും സ്വാഗതം രേഖപ്പെടുത്തുകയും ചെയ്തു.

അദ്ധ്യക്ഷ പ്രസംഗം നടത്തിയ റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം ഐക്യം സമൂഹത്തിന് മാത്രമല്ല   ഓരോ സഘടനക്കും ആവിശ്യമാണ് എന്ന് എടുത്തു കാട്ടികൊണ്ടായിരുന്നു പ്രസംഗം ആരംഭിച്ചത്. വിളക്കുകൾ കത്തിച്ചു ആരും അത് മറച്ചു വെക്കാറില്ല . വിളക്ക് വെളിച്ചമാണ് ,വിളക്ക് തെളിക്കുന്നത് അന്ധകാരം നീക്കി പ്രകാശം കൊണ്ടുവരുവാൻ വേണ്ടിയാണ്.   വെളിച്ചം  കാണുമ്പോൾ നമ്മിലുള്ള അന്ധകാരം അകലുന്നു, മനസ്സിൽ പ്രകാശം പരക്കുന്നു. അത്പോലെ തന്നെയാവണം സഘടനകളും , അവ മനുഷ്യന്റെ  നന്മക്ക് വേണ്ടിയാകണം പ്രവർത്തനം.

ഇന്നലകളെ ഓർത്തു വിഷമിക്കാതെ  ഇന്ന് നമുക്ക് എന്ത് ചെയ്യുവാൻ പറ്റുമോ ,നാളെ എന്ത് ചെയ്യുവാൻ പറ്റുമോ എന്ന് ചിന്തിച്ചു ഓരോ ദിവസവും നല്ലതാക്കി മാറ്റി  അങ്ങനെ ഓരോ ദിവസവും , ഓരോ  വർഷവും നല്ലതായി സമൂഹത്തിനും രാജ്യത്തിനും നല്ല പ്രവർത്തികൾ ചെയ്തു നല്ല പൗരന്മാർ   ആവാം നമുക്ക് ശ്രമിക്കാം. .റീജിയന്റെ പ്രവർത്തനത്തിൽ തന്നെ സഹായിച്ചവർക്ക് നന്ദി അറിയിച്ചുകൊണ്ടായിരുന്നു ഫാൻസിമോൾ പള്ളത്തുമഠം തന്റെ പ്രസംഗം അവസാനിപ്പിച്ചത് .

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജഡ്‌ജ്‌ കെ .പി .ജോർജ് (Judge for Bend county )  മേയർ കെൻ മാത്യു ,റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം, മുൻ  ഫൊക്കാന പ്രസിഡന്റ് ജീ . കെ . പിള്ളൈ,    ഫൊക്കാനയുടെ  സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ , എക്സി . വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , അഡിഷണൽ അസോ. സെക്രട്ടറി അപ്പുകുട്ടൻ പിള്ളൈ , ട്രസ്റ്റീ ബോർഡ് മെംബർ തോമസ് തോമസ് ,വിമെൻസ് ഫോറം വൈസ് ചെയർ ഷീല ചെറു ,പൊന്നു പിള്ള  മറ്റു ഭാരവാഹികൾ തുടങ്ങിയവർ  നിലവിളക്ക് കൊളുത്തി പ്രവർത്തന ഉദ്ഘാടനം നിവഹിച്ചു.

ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ പ്രസംഗം സംഘടനയുടെ   പ്രവർത്തന രൂപരേഖ വരച്ചു കാട്ടുന്നതായിരുന്നു. സ്വാമി വിവേകാനന്ദന്റെ സ്റ്റേറ്റ് മെന്റ് കോട്ട്‌ ചെയ്തുകൊണ്ടായിരുന്നു പ്രസംഗം. നിങ്ങൾക്ക് ഈ  ലോകത്തെ പറ്റിമുഴുവൻ   ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ രാജ്യത്തെ പറ്റി ചിന്തിക്കു , രാജ്യത്തെ പറ്റി ചിന്തിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ സംസ്ഥാനത്തെ പറ്റി ചിന്തിക്കു , അതിനും പറ്റിയില്ലെങ്കിൽ നിങ്ങളുടെ ജില്ലയെപ്പറ്റി എങ്കിലും ചിന്തിക്കു , അതിനും കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ കുടുംബത്തെ പറ്റി ചിന്തിക്കു അതിനും കഴിയുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി എങ്കിലും ചിന്തിക്കു !!!  

ഫൊക്കാനയിൽ നല്ലൊരു ഇലക്ഷന്‍ കഴിഞ്ഞു.  ഇലക്ഷനാകുമ്പോള്‍ ചിലര്‍ ജയിക്കും ചിലര്‍ തോല്‍ക്കും. അതൊന്നും വലിയ കാര്യമല്ല. അതൊക്കെ അവിടെ തീര്‍ന്നു. അതിനു ശേഷം  ഒറ്റ കുടുംബം എന്ന ആശയത്തില്‍ അടിയുറച്ചു  എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി   ഫൊക്കാന  ജൈത്രയാത്ര തുടരുന്നു.  ഇരുപതാമത്തെ ടീമിനെ ലീഡ് ചെയ്യാന്‍ എനിക്ക് ഭാഗ്യമുണ്ടായി. അതിനുമുമ്പ് ഇതിലൂടെ കടന്നുപോയ ഇരുപത്  ടീം ലീഡേഴ്‌സിനെ ഓര്‍ക്കുന്നു. അവരെ  നമിക്കുന്നു. അതിൽ നമ്മോടൊപ്പം ഇന്നു ഇവിടെയുള്ള  ശ്രീ . ജി .കെ . പിള്ള യും  ഈ സംഘടനക്ക് വേണ്ടി വളരെ ത്യഗം ചെയ്തിട്ടുള്ള വ്യക്തിയാണ്.  അവരുടെയൊക്ക പ്രവർത്തനത്തിന്റെ ഫലമായാണ് ഇന്ന് ഈ  കാണുന്ന ഫൊക്കാന.

കഴിഞ്ഞ 41 വര്‍ഷമായി ജനഹൃദയങ്ങളില്‍   ഫൊക്കാനക്ക്  ഒരു സ്ഥാനം  ഉണ്ട്.  നമുക്ക് ശേഷവും അത് ഉണ്ടാവും. ഡ്രീം  ടീം   22 പദ്ധതികളുമായി വന്നു. അതിന്റെ എണ്ണം കൂടുന്നു. അത് പോലെ 200 ഓളം വനിതാ ലീഡേഴ്‌സിന്റെ ഒരു ടീമാണ് ഉണ്ടാക്കിയിരിക്കുന്നത്.  ഒരു കാലത്ത് യുവാക്കൾ വരാതിരുന്ന സ്ഥാനത്ത്   ഇന്ന് 74 യൂത്ത് ലീഡേഴ്‌സിന്റെ ടീമാണുള്ളത്


ഇപ്പോൾ നമ്മുക്ക് ലീഗല്‍ ടീമുണ്ട്.  ഇനി ഫൊക്കാനയ്ക്ക് എതിരെ ഒരു കേസ് വന്നാലും   ആര്‍ക്കെങ്കിലും എതിരെ കേസ് കൊടുക്കേണ്ടി വന്നാലും നമ്മള്‍ പുറകോട്ട് പോകില്ല. ന്യായ്ത്തിന്റെ കൂടെയാണെങ്കില്‍ അതിന് നമ്മുടെ പിന്തുണ ഉണ്ടായിരിക്കും. അതിനുള്ള ലീഗല്‍ ടീം ഫൊക്കാനയ്ക്കുണ്ട്. കാരണം ചില കാര്യങ്ങള്‍ സമയത്ത് ചെയ്യാത്തതുകൊണ്ട് നമ്മള്‍ കുരിശിലേറ്റപ്പെട്ടിട്ടുണ്ട്. അത് ഇനി ഈ ടീമിനോ ഇനി വരാന്‍ പോകുന്ന ടീമിനോ ഉണ്ടാകാന്‍  അനുവദിക്കില്ല.

ഫൊക്കാന ഒന്നേ ഉള്ളൂ. അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ പുറത്തു നിർത്തണം-സജിമോൻ വ്യക്തമാക്കി.

ജഡ്‌ജ്‌ കെ .പി .ജോർജ് തന്റെ   സന്ദേശത്തിൽ നേട്ടങ്ങളിലേക്കുള്ള പ്രയാണത്തിന് പ്രാധന്യം നൽകണം   എന്ന്      പറയുകയുണ്ടായി .  വ്യക്തിത്വത്തിന്റെ പ്രകാശനമാണ് പെരുമാറ്റം. വേഷത്തിനും ഭാഷയ്ക്കുമൊക്കെ ഉയരെയാണ് അതിന്റെ സ്ഥാനം. പെരുമാറ്റം മോശമായാല്‍ പിന്നെ എന്തുണ്ടായിട്ടെന്ത് കാര്യം.  കഴിവോ, കുലമോ, സൗന്ദര്യമോ അധികാരമോ ഒന്നും അതിന് പകരമാവില്ല.ഉന്നതമായ മാനുഷിക ഗുണം എന്നതുപോലെതന്നെ നല്ല പെരുമാറ്റം ഒരു സാമൂഹിക ബാധ്യതകൂടിയാണ്. കാരണം സഹജീവികളോടുള്ള നമ്മുടെ എല്ലാ ഇടപെടലുകളുടെയും ആകെത്തുകയാണ് പെരുമാറ്റം അദ്ദേഹം അഭിപ്രായപ്പെട്ടു.

മേയർ കെൻ മാത്യു  തന്റെ പ്രസംഗത്തിൽ കാരുണ്യത്തിന്റെ കരസ്പർശം നൽകുന്ന ആശ്വാസത്തിനായി കാത്തിരിക്കുന്നവർ നമ്മുടെ നാട്ടിൽ ഏറെയുണ്ട്. മനുഷ്യന് സഹജീവികളോടുള്ള കടപ്പാടിന്റെയും സ്‌നേഹത്തിന്റെയും പ്രേരണ കൊണ്ട് ചെയ്യുന്ന ഉദാത്ത സേവനങ്ങൾ ജീവകാരുണ്യ പ്രവർത്തനം എന്ന ഒറ്റവാക്കിൽ ഒതുക്കാനാകില്ല.  സമൂഹത്തിൽ കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഫോക്കനയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശസനീയമാണ് മേയർ കെൻ മാത്യു  അഭിപ്രായപ്പെട്ടു.

ആശംസ  അർപ്പിച്ച മുൻ പ്രസിഡന്റ്റു ജി . കെ . പിള്ള    സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ  ഫൊക്കാന നടത്തുന്ന പ്രവർത്തനങ്ങൾ   ഏറെ  പ്രശസനീയമാണെന്ന് അഭിപ്രയപെട്ടു. എല്ലാവരെയും ചേർത്തുനിർത്തികൊണ്ടു പോകുന്ന സജിമോൻ -ശ്രീകുമാർ ടീമിനെ അദ്ദേഹം അഭിനന്ദിച്ചു . അദ്ദേഹം സമൂഹത്തിനു നൽകിയ സംഭാവനകളെ മാനിച്ചു ഫൊക്കാന അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ ഫൊക്കാനയുടെ പ്രവർത്തനങ്ങളെ പറ്റി വിശദികരിച്ചു.

ട്രഷർ ജോയി ചാക്കപ്പൻ ഫൊക്കാനയുടെ കണക്കുകൾ സുതാര്യമായിരിക്കും എന്നും , കേരളാ കൺവെൻഷനെ പറ്റിയും വിശദികരിച്ചു സംസാരിച്ചു.

ഫൊക്കാനഎക്സി. വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് ഫൊക്കാനയുടെ ചാരിറ്റി പ്രവർത്തനങ്ങളെ പറ്റി  വിശദമായി സംസാരിച്ചു .  

ഇത്തരമൊരു സംഗമം ടെക്സസിൽ   ആദ്യമാണെന്ന്  ഫൊക്കാന അഡിഷ. ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ളയും അഭിപ്രായപ്പെട്ടു.

ട്രസ്റ്റീ ബോർഡ് മെംബർ തോമസ് തോമസ്  ഫൊക്കാനയിൽ ഇന്നലെ കടന്ന് വന്ന രണ്ടോ മുന്ന് പേർ  പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ശ്രമിക്കുണ്ട് , സംഘടന തുടങ്ങിയപ്പോൾ മുതലുള്ള എന്നെ പോലെയുള്ളവർ ഇന്നും  ഫൊക്കാനയിൽ  ഒറ്റക്കെട്ടാണ് എന്നും അദ്ദേഹം പറഞ്ഞു.

മാർട്ടിൻ ജോൺ  , ജോജി ജോസഫ് ജെയിംസ് കുടൽ (INOC) ,  ജോസഫ് ഓലിക്കൽ  (Former MAGH പ്രസിഡന്റ് ) റെയ്‌ന സുനിൽ (INNA , ഫോമ ) ,ഷീല ചെറു (വിമൻസ് ഫോറം കോ ചെയർ)  ഡോ . ജോർജ് കാക്കനാട്ട് , ജീമോൻ റാന്നി , മാത്യു വൈരമെൻ , പൊന്നു പിള്ള , ജോസഫ് കൂനന്തൻ, ജോർജ് ജോസഫ്    എന്നിവർ ആശംസകൾ നേർന്നു.

റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠത്തിന് ഫൊക്കാനയുടെ ഫൊക്കാനയുടെ പ്രശംസ ആയി ഷാൾ പുതപ്പിച്ചു ആദരിക്കുകയും ചെയ്‌തു

റീജണൽ കൾച്ചറൽ കോർഡിനേറ്റർ  വിനോയ് കുര്യൻ , റീജിയണൽ  കോർഡിനേറ്റർ ജോജി ജോസഫ്  എന്നിവർ എം സി മാരായി പ്രവർത്തിച്ചു.
സജി സൈമൺ   (റീജിയണൽ ട്രഷർ ) ഏവർക്കും നന്ദി രേഖപ്പെടുത്തി .

Former MAGH പ്രസിഡന്റ് മാർട്ടിൻ ജോണിനെയും ഫൊക്കാനയുടെ ആദ്യകാലംമുതലുള്ള നേതാവ് പൊന്നുപിള്ളയെയും ഫൊക്കാന ആദരിക്കുകയുണ്ടായി.

നിമ്മി സൈമൺ , നിസ്സാ  ചാക്കോ , എന്നിവരുടെ ഡാൻസുകൾ ഏവരുടെയും മനം കവർന്നു. സാബു തിരുവല്ലയുടെ   ഗാനങ്ങളും  മിമിക്രിയും വേറിട്ടതായി. വാവച്ചന്റെ ഗാനങ്ങളും ഹൃദയഹാരി ആയിരുന്നു.  

 

ചരിത്രം കുറിച്ച് ഫൊക്കാന ടെക്സാസ് റീജിയൻ; ഉദ്ഘാടനം  വർണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക