സെയിൻറ് ലൂയിസിലെ ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ ചേർന്നൊരുക്കിയ, 'അഥർവ്വം' എന്ന മിസ്റ്ററി ത്രില്ലർ ചിത്രം പ്രേക്ഷക ശ്രദ്ധ നേടുന്നു. മികവുറ്റ തിരക്കഥയും മേക്കിങ്ങും പശ്ചാത്തല സംഗീതവും ഒരുമിക്കുമ്പോൾ കാണികൾക്ക് ചിത്രം ഒരു സിനിമയുടെ അനുഭവം സമ്മാനിക്കുന്നു
സെയിൻറ് ലൂയിസിന്റെ മനോഹരമായ കാഴ്ചകളുടെ പശ്ചാത്തലത്തിൽ, രണ്ട് ഐടി ഉദ്യോഗസ്ഥരുടെ ജീവിതത്തിൽ നടക്കുന്ന ഉദ്വേഗജനകമായ ചില സംഭവങ്ങളെ ആസ്‌പദമാക്കിയാണ് ഈ ഷോർട് ഫിലിം.
പ്രവാസികൾക്ക് മലയാളത്തോടുള്ള സ്നേഹവും സിനിമയോടുള്ള അഭിനിവേശവും ഈ ഹ്രസ്വചിത്രത്തിൽ പ്രതിഫലിക്കുന്നു എന്നാണ് നവാഗത സംവിധായകൻ രാകേഷ് ഗോപാലകൃഷ്ണൻ നായർ പറയുന്നത്.
ഏറെ നാളത്തെ കാത്തിരിപ്പുകൾക്കും കഷ്ടപ്പാടുകൾക്കും ഇടയിലും പ്രതിസന്ധികളെ നേരിട്ട് മുന്നോട്ട് വന്ന ടീമിന്റെ സ്വപ്ന സാക്ഷാത്ക്കാരമാണ് അഥർവ്വം. സിനിമാമേഖലയിൽ മുൻപരിചയമില്ലാതെ, ആദ്യമായി ഒരു ചിത്രത്തിന്റെ ഭാഗമായവരാണ്, പിന്നണിയിൽ പ്രവർത്തിച്ച പലരും എന്നതാണ് മറ്റൊരു സവിശേഷത.
2018 ൽ സ്ക്രിപ്റ്റ് വർക്ക് തുടങ്ങി, 2019 ൽ ചിത്രീകരണം ആരംഭിച്ചെങ്കിലും, കോവിഡ് പോലുള്ള പല തടസ്സങ്ങളും താണ്ടി 2023 ഏപ്രിലിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു സിനിമയെക്കാൾ അപ്പുറം, ഒരു പ്രവാസി മലയാളി കൂട്ടായ്‌മയുടെ സ്നേഹവും അധ്വാനവും നിറഞ്ഞ ഒരു പാഷൻ പ്രൊജക്റ്റാണ് അഥർവ്വം എന്ന ഷോർട്ട് ഫിലിം. നവംബർ 29ന് ബഡ്ജറ്റ് ലാബ് ഷോർട്ട്സ് എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത അഥർവ്വം ഒരാഴ്ച കൊണ്ട് പതിനായിരം വ്യൂസ് കടന്നു മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്.
അഭിനേതാക്കൾ: അനിൽ സുരേന്ദ്രൻ, അക്ബർ ഷാ ജബ്ബാർ, വിഷ്ണു ബാബു രേണുക, വിവേക് കുട്ടപ്പൻ, ബ്ലെസൻ ജേക്കബ്, റോൺ ഐസൻബർഗ്, സൗമ്യ നിധീഷ്, വേദ, ഹരി ഗോവിന്ദ്, നൈദ്യ നിധീഷ്, ഡോ. മനു ജെ പിള്ള, രാകേഷ് ഗോപാലകൃഷ്ണൻ നായർ
രചനയും സംവിധാനവും: രാകേഷ് ഗോപാലകൃഷ്ണൻ നായർ
D.O.P: രാകേഷ് ഗോപാലകൃഷ്ണൻ നായർ, അക്ബർ ഷാ ജബ്ബാർ
ക്യാമറ ടീം: നിധീഷ് ശശിധരൻ, അക്ബർ ഷാ ജബ്ബാർ, രാകേഷ് ഗോപാലകൃഷ്ണൻ നായർ, ബിനു രാഘവൻ പിള്ള
എഡിറ്റർ: ഗോപി കൃഷ്ണ (എം5 മീഡിയ വർക്ക്സ്)
കളറിസ്റ്: പ്രദീപ് ശങ്കർ (M5 മീഡിയ വർക്ക്സ്)
ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: പ്രിൻസ് റെക്സ്
സൗണ്ട് ഡിസൈൻ, മിക്‌സിംഗ്, മാസ്റ്ററിംഗ്: അനൂപ് കമ്മാരൻ
ടൈറ്റിൽ ആൻഡ് പോസ്റ്റർ ഡിസൈൻ: പ്രേംചന്ദ് ചന്ദ്രശേഖരൻ നായർ
ടൈറ്റിൽ ആനിമേഷൻ : സ്റ്റുഡിയോ ഡ്രിഞ്ചൽ, കോയമ്പത്തൂർ
ഗായകർ: അരുൺ കൃഷ്ണൻ, പ്രിൻസ് റെക്സ്
താളവാദ്യം: രാംകുമാർ ശങ്കരനാരായണൻ
സബ്ടൈറ്റിലുകൾ: ദീപ പെരുമാൾ
ഡബ്ബിംഗ്/റെക്കോർഡിംഗ് മേൽനോട്ടം: രാകേഷ് ഗോപാലകൃഷ്ണൻ നായർ
സപ്പോർട്ട് ടീം : പ്രിൻസ് ജോസഫ്, ബിനു തോമസ്, പ്രത്യുഷ് വിശ്വരൂപൻ
ട്രെയിലർ കട്ട്: ബിജിലേഷ് കെ ബി
trailer
https://youtu.be/IsZ5Ahf0k0E?feature=shared