Image

അജ്പക് മംഗഫ് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

രാഹുല്‍ ദേവ് Published on 17 December, 2024
 അജ്പക് മംഗഫ് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കുവൈറ്റ് : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് (AJPAK) മംഗഫ്  യൂണിറ്റ് പുനഃസംഘടിപ്പിച്ചു

അജ്പക് ഏരിയ കമ്മിറ്റികളുടെ ചുമതല ഉള്ള വൈസ് പ്രസിഡന്റ് അശോകന്‍ വെണ്‍മണിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം അസോസിയേഷന്‍ പ്രസിഡന്റ് കുര്യന്‍ തോമസ് പൈനുംമൂട്ടില്‍ ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി ബാബു പനമ്പള്ളി, ചെയര്‍മാന്‍ രാജീവ് നടുവിലെമുറി, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ മാത്യു ചെന്നിത്തല, എ. ഐ. കുര്യന്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ മനോജ് പരിമണം, വനിത വേദി പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സുനിത രവി, സംഘടന ചുമതലയുള്ള  സെക്രട്ടറി രാഹുല്‍ ദേവ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ മംഗഫ് ഏരിയ കമ്മിറ്റി ജോയിന്റ് കണ്‍വീനേഴ്‌സ് ആയി നന്ദു എസ്. ബാബു,  കോര മാവേലിക്കര, ജയ കുട്ടന്‍പേരൂര്‍, ശരത് കുടശനാട് എന്നിവരെയും തിരഞ്ഞെടുത്തു.

മംഗഫ് ഏരിയ കണ്‍വീനര്‍ ലിനോജ് വര്‍ഗീസ് സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ നന്ദു എസ്. ബാബു നന്ദിയും പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക