Image

ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു.

Published on 18 December, 2024
 ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷൻ   അമ്പത്തി മൂന്നാം ബഹ്റൈൻ  ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.  റിഫ മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉത്ഘാടനം പാക്ട് ചീഫ് കോ - ഓർഡിനേറ്റർ ജ്യോതി മേനോൻ ഉത്ഘാടനം ചെയ്തു.  തുടർന്ന് സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. 

കെ. പി. എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും,  ട്രെഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു.  വൈ. പ്രസിഡന്റ് കോയിവിള മുഹമ്മദ് ,  സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ പ്രനീഷ് വർഗീസ്,  മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ,  കിഷോർ കുമാർ,  സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. 

 ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും,  റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും വിജയകരമായി സംഘടിപ്പിക്കുകയും, കലാ സാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ രചനാ മത്സരം നടക്കുന്നതും,  അടുത്ത ആഴ്ച സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള രക്തദാന ക്യാമ്പ് നടക്കാൻ പോകുന്ന കാര്യവും ഭാരവാഹികൾ  അറിയിച്ചു.  ചടങ്ങിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ സെൻട്രൽ,  ഡിസ്ട്രിക്ട്,  ഏരിയ ഭാരവാഹികളും, പ്രവാസി ശ്രീ യൂണിറ്റ്, മറ്റു അംഗങ്ങളും പങ്കെടുത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക