ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയ നടി താൻ അല്ലെന്ന് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച് ഗൗരി ഉണ്ണിമായ. എനിക്ക് ആ കേസുമായി ബന്ധമില്ല. താൻ അല്ല ആ വാര്‍ത്തകളില്‍ പറയുന്ന നടിയെന്നും ഗൗരി ഉണ്ണിമായ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ബിജു സോപാനം, എസ് പി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ നടി ഇൻഫോപാര്‍ക്ക് പോലീസിൽ പരാതി നൽകിയത്. ഒരാള്‍ നടിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയെന്നും രണ്ടാമത്തെയാള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സംഭവത്തില്‍ കൊച്ചി തൃക്കാക്കര പൊലീസിന് കേസ് കൈമാറിയിട്ടുണ്ട്. നേരത്തെ ഹേമ കമ്മിറ്റിക്ക് മുമ്പാകെ താരം മൊഴി നല്‍കിയിരുന്നു.
ഗൗരി ഉണ്ണിമായയുടെ വാക്കുകള്‍
ഒരു വാര്‍ത്ത പ്രചരിച്ചതുമായി ബന്ധപ്പെട്ട് എന്നെ പലരും വിളിച്ചിരുന്നു. എനിക്കെതിരെ ഹേറ്റ് ക്യാംപയിനും നടക്കുന്നുണ്ടെന്ന് തനിക്ക് മനസ്സിലായി. തനിക്ക് ആ കേസുമായി പങ്കില്ല. എന്തുകൊണ്ടാണ് ഞാൻ എപ്പിസോഡില്‍ ഇല്ലാത്തതെന്ന് ചോദിക്കുന്നുണ്ട് പലരും. ഞാൻ യാത്ര പോയിരുന്നതിനാലാണ് എപ്പിസോഡിലില്ലാതിരുന്നത്. ഷിംലയ്‍ക്ക് പോയി തിരിച്ചു വന്നതേയുള്ളൂ. അടുത്ത 24 വരെയുള്ള എപ്പിസോഡുകളില്‍ താൻ ഉണ്ട്. വാര്‍ത്തകളിലെ ആ നടി ഞാനല്ല.