ഈ വർഷത്തെ ഹിറ്റ് ഗാനങ്ങളില്‍ ഒന്നായിരുന്നു വിക്കി കൗശലിന്റെ തോബ തോബ. പാട്ടിലെ ഹുക്ക് സ്റ്റെപ്പ് സോഷ്യല്‍ മീഡിയയില്‍ ട്രെൻഡിങ്ങായിരുന്നു.
ഇപ്പോള്‍ വൈറലാവുന്നത് തോബ തോബ പാടി ഡാൻസ് ചെയ്യുന്ന ആശ ഭോസ്ലെയുടെ വിഡിയോ ആണ്. 91ാം വയസിലും ആവേശത്തോടെ ഗാനത്തിന് ചുവടുവെക്കുന്ന ആശ ഭോസ്ലെയുടെ വിഡിയോ ആരാധകരെ അമ്ബരപ്പിക്കുകയാണ്.