Image

ബേബി ജോണിനെ തളളി ഉത്തരേന്ത്യയില്‍ മാര്‍ക്കോ തരംഗം

Published on 30 December, 2024
ബേബി ജോണിനെ തളളി  ഉത്തരേന്ത്യയില്‍ മാര്‍ക്കോ തരംഗം

മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ തരംഗം തീര്‍ത്ത് ഉണ്ണി മുകുന്ദന്‍ സിനിമയായ മാര്‍ക്കോ.

നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സിലൂടെ തമിഴകത്തും പ്രേമലുവിലൂടെ തെലുങ്ക് മാര്‍ക്കറ്റിലും തരംഗം തീര്‍ക്കാന്‍ മലയാള സിനിമയ്ക്കായിരുന്നു. അപ്പോഴും ഉത്തരേന്ത്യന്‍ മാര്‍ക്കറ്റ് മലയാള സിനിമയ്ക്ക് അന്യമായിരുന്നു. മാര്‍ക്കോയിലൂടെ ഈ മാര്‍ക്കറ്റാണ് മലയാള സിനിമയ്ക്ക് മുന്നില്‍ തുറന്നിരിക്കുന്നത്. 

ജനുവരി 20ന് മലയാളത്തിനൊപ്പം സിനിമയുടെ ഹിന്ദി പതിപ്പും റിലീസ് ചെയ്തിരുന്നു. ഹിന്ദിയില്‍ 50ന് താഴെ സ്‌ക്രീനുകളില്‍ മാത്രമാണ് സിനിമ റിലീസ് ചെയ്തത്. എന്നാല്‍ സിനിമയിലെ മികച്ച ആക്ഷന്‍ രംഗങ്ങളും വയലന്‍സും ഹിന്ദി പ്രേക്ഷകര്‍ ഏറ്റെടുത്തു. സിനിമ ഒരാഴ്ച പിന്നിട്ടതോടെ മൗത്ത് പബ്ലിസിറ്റിയിലൂടെയും യൂട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍മാരുടെയും സഹായത്തില്‍ സ്‌ക്രീനുകള്‍ ഉയര്‍ത്താന്‍ സിനിമയ്ക്കായി. എന്നാല്‍ കഴിഞ്ഞ 3 ദിവസമായി വലിയ തരംഗം തന്നെയാണ് ഹിന്ദി മാര്‍ക്കറ്റില്‍ മാര്‍ക്കോ ഉയര്‍ത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക