ഉണ്ണി മുകുന്ദന്റെ അസാമാന്യ പ്രകടനത്തിന്റെ കരുത്തില്‍ കേരളത്തില്‍ കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ചു മുന്നേറുന്ന 'മാര്‍ക്കോ' ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും തരംഗമാകുന്നു. അവിടെ വലിയ പ്രേക്ഷക പ്രീതി നേടി ചിത്രം കുതിക്കുന്നതിനിടയിലാണ് പ്രേക്ഷകരെ നേരില്‍ കണ്ട് നന്ദി പറയാന്‍ ഉണ്ണി മുംബൈയിലെത്തിയത്.
ഹിന്ദിയില്‍ മൊഴിമാറ്റം നടത്തി റിലീസ് ചെയ്യുന്ന ഉണ്ണിമുകുന്ദന്റെ ആദ്യ ചിത്രമാണ് 'മാര്‍ക്കോ'. പ്രേക്ഷകര്‍ക്കിടയില്‍ മുഖപരിചയം ഇല്ലാതിരുന്നിട്ടും ലഭിച്ച സ്വീകരണം തന്നെ അമ്പരപ്പിച്ചെന്നാണ് ഉണ്ണിയുടെ പ്രതികരണം. അതു കൊണ്ടാണ് മുംബൈയില്‍ നേരിട്ടെത്തി പ്രേക്ഷകരോട് സംവദിക്കാന്‍ തയ്യാറാതെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. അതേ സമയം 'സിനിമയുടെ ഹിന്ദി പതിപ്പില്‍ വളരെ മനോഹരമായി ഹിന്ദി സംസാരിക്കുന്ന ഉണ്ണി മുകുന്ദന്‍ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിച്ചു. മാര്‍ക്കോ ബോളിവുഡിലും ഹിറ്റായതോടെ ഉണ്ണി മുകുന്ദനെ ഇതിനകം പല ബോളുവുഡ് സംവിധായകരും നോട്ടമിട്ടു എന്നാണ് പറയുന്നത്.
ക്യൂബ്‌സ് എന്റര്‍ടെയ്ന്റ്‌മെന്റ് ബാനറില്‍ ഷെറീഫ് മുഹമ്മദ് നിര്‍മ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ബോളിവുഡില്‍ തരംഗമായിരിക്കുകയാണ്. ഹിന്ദിയില്‍ റിലീസ് ദിനത്തില്‍ വെറും 35 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത് എങ്കില്‍ ഒരാഴ്ച കഴിഞ്ഞപ്പോള്‍ 350-ലേറെ തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍സിപ്പിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ കളക്ഷനാണ് 'മാര്‍ക്കോ'യിലൂടെ നേടുന്നത്. എ-റേറ്റഡ് ചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട 'മാര്‍ക്കോ' നേടുന്ന വിജയം എല്ലായിടത്തും ചര്‍ച്ചാ വിഷയമാവുകയാണ്. ഹിന്ദിയില്‍ ഈ വര്‍ഷം പുറത്തിറങ്ങിയആക്ഷന്‍ ചിത്രം കില്‍ നേടിയ ലൈഫ് ടൈം കളക്ഷന്‍ 47 കോടിയായിരുന്നു. ഇതാണ് വെറും അഞ്ച് ദിവസം കൊണ്ട് 'മാര്‍ക്കോ' കടന്നത്.
ക്രിസ്തുമസ് റിലീസായി ബോളിവുഡില്‍ എത്തിയ വരുണ്‍ ധവാന്‍ കീര്‍ത്തി സുരേഷ് ചിത്രം 'ബേബി ജോണ്‍' നേടിയപ്രേക്ഷക പ്രീതിയേക്കാള്‍ കൂടുതലാണ് മാര്‍ക്കോ കൈയ്യടക്കിയത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ആഗോള കളക്ഷനിലും മാര്‍ക്കോ 'ബേബി ജോണി'നെ മറി കടന്നിരിക്കുകയാണ്. മാര്‍ക്കോയുടെ ആഗോള ബോക്‌സോഫീസ് കളക്ഷന്‍ 57 കോടിയും കടന്ന് കുതിക്കുകയാണ്. ഏഴു ദിവസത്തെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഉത്തരേന്ത്യയില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷന്‍ എന്ന നേട്ടമാണ് 'മാര്‍ക്കോ' കൈവരിച്ചിരിക്കുന്നത്. ഈ പഞ്ച് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അധികം വൈകാതെ ചിത്രം നൂറു കോടി ക്‌ളബ്ബില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.
ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളും ഉടന്‍ പുറത്തിറങ്ങും. തെലുങ്ക് പതിപ്പ് ജനുവരി ഒന്നിനും തമിഴ് പതിപ്പ് ജനുവരി മൂന്നിനും പുറത്തിറങ്ങും. മാര്‍ക്കോയിലെ ആക്ഷന്‍ വയലന്‍സ് രംഗങ്ങള്‍ ദേശീയതലത്തില്‍ വരെ ചര്‍ച്ചാ വിഷയമായിരുന്നു. ലോക സിനിമയില്‍ ഇതു വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിവിദഗ്ധമായാണ് സംവിധായകനും കൂട്ടരും ഈ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.