Image

ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അനുരാഗ് കശ്യപ്

Published on 01 January, 2025
 ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്  അനുരാഗ് കശ്യപ്

 ബോളിവുഡിനോട് താന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന അകല്‍ച്ച തുറന്നു പറയുകയാണ് പുതിയ അഭിമുഖത്തില്‍ അനുരാഗ് കശ്യപ്. ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ പുഷ്പ: ദി റൈസ് അല്ലെങ്കില്‍ പുഷ്പ 2: ദ റൂള്‍ പോലെയുള്ള എന്തെങ്കിലും നിർമ്മിക്കാനുള്ള 'തലച്ചോർ' ഇല്ലെന്ന് അനുരാഗ് തുറന്നടിച്ചു.

  ഒരു തെലുങ്ക് ചിത്രം, 2024-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമായി മാറിയെന്നത് വലിയ കാര്യമാണെന്ന് അനുരാഗ് പറഞ്ഞു.

 ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഹിന്ദി സിനിമാ വ്യവസായം ഇപ്പോള്‍ റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അനുരാഗ് പറഞ്ഞു. "അവർക്ക് ഒന്നും മനസ്സിലാകുന്നില്ല. അവർക്ക് ഒരു പുഷ്പ പോലും ഉണ്ടാക്കാൻ കഴിയുന്നില്ല. അവർക്ക് അതിന് കഴിയില്ല, കാരണം അവർക്ക് ഒരു സിനിമ നിർമ്മിക്കാനുള്ള തലച്ചോറില്ല. അനുരാഗ് പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക