Image

‘കാതലിക്കാ നേരമില്ലൈ’ റിലീസ് തീയതി പുറത്ത്

Published on 02 January, 2025
‘കാതലിക്കാ നേരമില്ലൈ’ റിലീസ് തീയതി പുറത്ത്

ജയം രവിയും നിത്യ മേനനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘കാതലിക്കാ നേരമില്ലൈ’. കിരുത്തിഗ ഉദനിധിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ‘കാതലിക്കാ നേരമില്ലൈ’ ജനുവരി 14 ന് തിയറ്ററില്‍ എത്തും.

നിത്യാ മേനോന്റെ പേരാണ് ആദ്യം ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്ന് വെളിപ്പെടുത്തിയിരുന്നു ജയം രവി. നിത്യ മേനന്റെയും തന്റെയും കഥാപാത്രത്തിന് ചിത്രത്തില്‍ തുല്യ പ്രധാന്യമാണ് എന്ന് അഭിമുഖത്തില്‍ പറയുന്നു ജയം രവി. നിത്യാ മേനോന്റെ പേര് ചിത്രത്തില്‍ ആദ്യം ഉപയോഗിച്ചതിന് അതിനാലാണെന്നും വ്യക്തമാക്കിയിരുന്നു നടന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക