Image

ഹണി റോസിനെതിരേ അശ്ലീല കമന്‍റിട്ട 27പേർക്കെതിരേ കേസെടുത്ത് പൊലീസ്

Published on 06 January, 2025
ഹണി റോസിനെതിരേ അശ്ലീല കമന്‍റിട്ട 27പേർക്കെതിരേ കേസെടുത്ത് പൊലീസ്

കൊച്ചി: സാമൂഹിക മാധ്യമം വഴി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്തു. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ ഹണി റോസിനെതിരേ അശ്ലീല കമന്‍റിട്ട 27 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചയാള്‍ക്കെതിരെയുള്ള പോസ്റ്റിന് താഴെയായിരുന്നു കമന്‍റുകൾ.

തന്നെ ഒരു വ്യക്തി നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതായിരുന്നു ഹണി റോസിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്‍റുമായെത്തിയ 30 പേര്‍ക്കെതിരേ ഞായറാഴ്ച രാത്രിയോടെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്‍കിയിരുന്നു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ലൈംഗികാതിക്രമത്തിന്‍റെ പരിധിയില്‍ പെടുന്ന, ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക