തിരുവനന്തപുരം: ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ട്രഷറർ സിജിൽ പാലക്കലോടി, ജോ. സെക്രട്ടറി പോൾ ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയനെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും സന്ദർശിച്ചു. ഇരുവരെയും അടുത്ത വര്ഷം ജനുവരിയിൽ നടക്കുന്ന കേരള കണ്വന്ഷനിലേക്കു ക്ഷണിക്കുകയും ചെയ്തു.
കൺവൻഷൻ കോട്ടയത്തോ എറണാകുളത്തോ ആയിരിക്കുമെന്നും സ്ഥലം തീരുമാനിച്ചിട്ടില്ലെന്നും പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. ഇക്കാര്യം പിന്നീട് അറിയിക്കും. പങ്കെടുക്കുവാൻ താല്പര്യമുണ്ടെന്ന് ഇരുവരും അറിയിച്ചു.
ഫോമാ വയനാട്ടിലെ ദുരിതബാധിതർക്കായി വീട് നിർമ്മിക്കുന്ന പദ്ധതിയും മുഖ്യമന്ത്രിയോട് അദ്ദേഹം വിശദീകരിച്ചു. കേരളത്തിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും അറിയിച്ചു.
അസുഖബാധിതനായതിനാൽ സുരേഷ് ഗോപിയുമായി കാര്യമായി ചർച്ച ഉണ്ടായില്ല.
മുഖ്യമന്ത്രിയുടെ സെക്രട്ടറി രാജേഷ്, എ.ഡി.ജി.പി. വിജയൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിവരേയും സംഘം സന്ദർശിച്ചു
ആർ.വി.പി. ബിജു ലോസൻ , ജിജു കുളങ്ങര, മാത്യു വർഗീസ്, സുബിൻ കുമാരൻ, മാധ്യമപ്രവർത്തകരായ പ്രതാപൻ, ജോർജ് ജോസഫ് തുടങ്ങിയവരും പങ്കെടുത്തു.